റിലയൻസ് ഡിജിറ്റലിൽ പകുതി വിലയ്ക്ക് സ്മാർട് ഫോൺ, എൽഇഡി ടിവി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റിലയൻസ് ഡിജിറ്റലിൽ ഇലക്ട്രോണിക്സ് ഉൾപന്നങ്ങൾക്ക് വൻ ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 മുതൽ 15 വരെയാണ് ‘ഡിജിറ്റൽ ഇന്ത്യ സെയിൽ’ നടക്കുന്നത്. സ്മാർട് ഫോണുകൾ, ടിവി, ലാപ്ടോപുകൾ, മറ്റു ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വിൽപനയ്ക്കുണ്ട്. 25 മുതൽ 50 ശതമാനം വരെ ഇളവുകൾ നല്‍കുന്നുണ്ട്.

അമേരിക്കൻ എക്സ്പ്രസ്, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സെയില്‍ നടത്തുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് നൽകും. സീറോ ഡൗൺ പെയ്മെന്റ് ഓഫറും റിലയൻസ് നല്‍കുന്നുണ്ട്. രാജ്യത്തെ റിലയൻസ് ഡിജിറ്റൽ, ജിയോ സ്റ്റോറുകൾ വഴി സാധനങ്ങൾ വാങ്ങാം.

10,990 രൂപ മുതൽ തുടങ്ങുന്ന വിലയ്ക്ക് എച്ച്ഡി എൽഇഡി ടിവികൾ, 11,490 രൂപ മുതൽ വിലയുള്ള ലാപ്ടോപ്പുകൾ, 10,490 രൂപ മുതൽ വിലയുള്ള വാഷിങ് മെഷീൻ എന്നിവ വാങ്ങാം. 4,000 പ്രൊഡക്ടുകൾ, 200 ദേശീയ, രാജ്യാന്തര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ എന്നിവ വിൽപനയ്ക്ക് എത്തിയിട്ടുണ്ട്.

അവതരിപ്പിക്കുമ്പോൾ 22,990 രൂപ വിലയുണ്ടായിരുന്ന റീകണക്ട് എച്ച്ഡി എൽഇഡി ടിവി വിൽക്കുന്നത് 52 ശതമാനം ഇളവോടെ 10,990 രൂപയ്ക്കാണ്. മിക്ക സ്മാർട് ടിവികൾക്കും 30 മുതൽ 50 ശതമാനം വരെ വിലയിൽ ഇളവ് നൽകുന്നുണ്ട്. ബാങ്ക് കാർഡുകളുടെ ക്യാഷ്ബാക്ക് ഇളവ് വേറെയും ലഭിക്കും.

സ്മാർട് ഫോൺ വിഭാഗത്തിൽ സാംസങ്, ആപ്പിൾ, ഒപ്പോ ബ്രാൻഡുകളുടെ ഹാൻഡ്സെറ്റുകൾ വൻ ഓഫറിൽ ലഭ്യമാണ്. ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ 46,900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 6 വിൽക്കുന്നത് 23,990 രൂപയ്ക്കാണ്. 20,990 രൂപ വിലയുണ്ടായിരുന്ന ഒപ്പോയുടെ എഫ്5 വില്‍ക്കുന്നത് 13,990 രൂപയ്ക്കുമാണ്. മിക്ക ഫോണുകൾക്കും 25 മുതൽ 50 ശതമാനം വരെ ഓഫർ നൽകുന്നുണ്ട്.