Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ മുങ്ങി കൊച്ചി എയർപോർട്ട്; ഗൂഗിളിൽ സെർച്ച് ചെയ്ത് പ്രവാസികൾ

google-trends

കേരളത്തിലെ ശക്തമായ മഴയും പ്രളയവും ഗൂഗിള്‍ സെർച്ച് ട്രന്റിങ്ങിൽ മുന്നിലെത്തി. കൊച്ചി എയർപോർട്ട് അടച്ചത്, മുല്ലപ്പെരിയാ ഡാം, പ്രളയ വാർത്തകൾ എന്നിവ ഗൂഗിൾ ന്യൂസ്, ഗൂഗിൾ സെർച്ച് എന്നിവയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചു. റദ്ദു ചെയ്ത വിമാനങ്ങളുടെ വിവരങ്ങൾ തേടി പ്രവാസികൾ ഗൂഗിൾ സെർച്ചിലെത്തുന്നത് കഴിഞ്ഞ 12 മണിക്കൂറിനിടെ കൂടിയിട്ടുണ്ട്.

കേരള റെയിൻ, കേരള ഫ്ലഡ് എന്നിവയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള ഗൂഗിൾ സെർച്ചിലെ പ്രധാന തലക്കെട്ടുകൾ. ഇന്ത്യ കഴിഞ്ഞാൽ പ്രവാസികൾ കൂടുതലുള്ള സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് മഴ, പ്രളയ വിവരങ്ങൾ പ്രധാനമായും സെർച്ച് ചെയ്യുന്നത്.

google-search

സിയാൽ, കൊച്ചി എയർപോർട്ട്, ട്രിവാൻഡ്രം എയർപോർട്ട്, മുല്ലപ്പെരിയാർ ലേറ്റസ്റ്റ് ന്യൂസ് എന്നിവയും പ്രധാന സെർച്ചിങ് വിഷയങ്ങളാണ്. ആലുവ ഫ്ലഡ്, പ്രേ ഫോര്‍ കേരള എന്നിവയും ലിസ്റ്റിലുണ്ട്. ഫെയ്സ്ബുക്കിലും ട്വിറ്ററിലും കേരളത്തിലെ പേമാരിയും പ്രളയവും ട്രന്റിങ്ങാണ്.