Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ കുടുങ്ങി കിടക്കുന്നവരെ സഹായിക്കാൻ...

flood-kerala

കഴിഞ്ഞ 48 മണിക്കൂറായി കേരളത്തിൽ ശക്തമായ മഴയും പ്രളയവും തുടരുകയാണ്. പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാൻ സോഷ്യൽമീഡിയകളുടെയും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുക. സേവനങ്ങളും മെസേജുകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. രക്ഷപ്പെടുത്താനും ദുരിതാശ്വാസ ക്യാംപുകളിൽ കുടുങ്ങി കിടക്കുന്നവരെയും സഹായിക്കാൻ വാട്സാപ്പ്, ഫെയ്സ്ബുക് ഗ്രൂപ്പുകൾ സജീവമാണ്.

പ്രളയത്തിൽ കുടുങ്ങി ഒറ്റപ്പെട്ട് കിടക്കുന്നവർ ഗൂഗിള്‍ മാപ്പ് വഴി സ്ഥലം കൃത്യമായി കാണിച്ചാൽ രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയും. മിക്കയിടത്തും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനാൽ തന്നെ എത്രയും പെട്ടെന്ന് സ്ഥലം ലൊക്കേറ്റ് ചെയ്ത് ദുരന്ത നിവാരണ സംഘത്തെ അറിയിക്കുക.

മൊബൈലിൽ 'ലൊക്കേഷൻ' ഓൺ ചെയ്തശേഷം ഗൂഗിൾ മാപ്പ് തുറന്ന് നിങ്ങൾ ഇപ്പോൾ ഉള്ള സ്ഥലത്ത് ആ മാപ്പിൽ തന്നെ വിരൽ വച്ചാൽ ഒരു ചുവപ്പ് ഫ്ലാഗ് വരും, കൂടെ മുകളിൽ കുറച്ച് അക്കങ്ങളും. അതാണ്‌ നിങ്ങൾ ഉള്ള സ്ഥലത്തിന്റെ യഥാർഥ അടയാളം ( coordinates ). ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും നിങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുക. പ്രളയത്തിൽ അഡ്രസിനേക്കാളും ഇതാവും ഉപയോഗപ്രദം. ട്രാക്ക് ചെയ്തു കിട്ടുന്ന അക്കങ്ങൾ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവർക്ക് മെസേജ് അയക്കുക (ഉദാഹരണത്തിന്:9.330692,76.610598 )