Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീരൊപ്പാൻ ആമസോൺ; പ്രവാസികൾക്കും സാധനങ്ങൾ കൈമാറാം

amazon-

പതിനാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങളും മറ്റു സഹായങ്ങളും എത്തിക്കാൻ ഇ–കൊമേഴ്സ് കമ്പനി ആമസോൺ രംഗത്ത്. ആമസോൺ വഴി രാജ്യത്തുള്ളവർക്കും പുറത്തുള്ളവർക്കും ദുരിതാശ്വാസ ക്യാംപിലേക്ക് സാധനങ്ങൾ അയക്കാം. പ്രവാസികൾക്ക് ഈ സഹായം പരമാവധി പ്രയോജനപ്പെടുത്താനാകും.

ആമസോൺ ആപ്പ് തുറന്നാൽ "kerala needs your help" എന്ന ടാബ് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ 3 NGO കാണാം. അതിൽ ഏതെങ്കിലും ഒരു NGO സെലക്ട് ചെയ്ത് ആവശ്യമുള്ള സാധനങ്ങൾ കാർട്ടിൽ ആഡ് ചെയ്യുക. പിന്നീട് പേയ്മെന്റ് ചെയ്താൽ സാധനങ്ങൾ NGO യുടെ അഡ്രസ്സിലേക്ക് ഡെലിവർ ആയിക്കൊള്ളും. അവർ ദുരിതാശ്വാസ കാംപിലേക്ക് സാധനങ്ങൾ എത്തിച്ചുകൊള്ളും.

വസ്ത്രങ്ങൾ, ഭക്ഷണം, ചെരുപ്പുകൾ, മരുന്ന് തുടങ്ങി നിരവധി ആവശ്യങ്ങളുണ്ട്. ഇതിലേക്കായി കഴിയുന്ന സാധനങ്ങൾ ആമസോൺ വഴി പ്രവാസികൾക്ക് എത്തിക്കാൻ സാധിച്ചാൽ വലിയ സഹായമാകും.