Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോണിൽ പീഡനം: ജീവനക്കാരിക്ക് കാറിൽ അന്തിയുറങ്ങേണ്ട ഗതികേട്

amazon-employee

ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഒരുഭാഗത്ത് വളര്‍ച്ചയുടെ കുതിപ്പാണെങ്കില്‍  മറുവശത്ത് മോശം തൊഴില്‍ സാഹചര്യങ്ങളും തൊഴിലാളി പീഡനവുമാണെന്ന് ആരോപണം. ആമസോണ്‍ ഫാക്ടറിയില്‍ ജോലിക്കാരിയായിരുന്ന വിക്കി അലന്‍(49) തനിക്ക് അവിടെ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെകുറിച്ച് ആഴ്ചകള്‍ക്ക് മുൻപാണ് പരസ്യമായി പറഞ്ഞത്. ജോലിസ്ഥലത്തുവെച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്ന് അവധിയെടുക്കേണ്ടി വന്ന അവര്‍ക്ക് ശമ്പളം പോയിട്ട് ജോലി പോലും നഷ്ടമാകുമെന്ന അവസ്ഥ വന്നു. 

ആമസോണിന്റെ തൊഴില്‍ ചൂഷണത്തിനെതിരെ പരസ്യമായി പോരാടാന്‍ തന്നെയാണ് വിക്കി അലന്റെ തീരുമാനം. സംഭവങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ 3500 ഡോളറാണ് ആമസോണ്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ അത് വകവെക്കാതെ നിയമപോരാട്ടം തുടരുന്ന വിക്കി അലന്‍ സ്വന്തം വീടുപോലും നഷ്ടപ്പെട്ട് കാറില്‍ അന്തിയുറങ്ങേണ്ട ഗതികേടിലാണിപ്പോള്‍. 

വിക്കി അലന് മാത്രമല്ല നിരവധി പേര്‍ക്ക് ആമസോണില്‍ നിന്നും സമാനമായ അനുഭവങ്ങളുണ്ടായെന്ന് ദ ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നിരവധി തൊഴിലാളികള്‍ക്ക് ആമസോണിനെതിരെ നിയമപോരാട്ടം നടത്തേണ്ടി വരുന്നുവെന്നും വ്യക്തമായി. ലോകത്താകെ 5.60 ലക്ഷം പേരാണ് ആമസോണിനുവേണ്ടി പണിയെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 1.30 ലക്ഷം തൊഴിലവസരങ്ങള്‍ ആമസോണ്‍ സൃഷ്ടിച്ചിരുന്നു.