Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിന് തീപിച്ചു, വിമാനം തീ ഗോളമായി; 164 യാത്രക്കാരും സുരക്ഷിതർ

_airline-utair

മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയ വിമാനത്തിന് തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. റഷ്യയിലെ സോച്ചി വിമാനത്താവളത്തിലാണ് സംഭവം. 164 യാത്രക്കാരുള്ള യുടി എയർ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് നിലത്തിറക്കിയപ്പോൾ റൺവേയിൽ നിന്നും തെന്നി തീപിടിച്ചത്. പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്. ഇവരുടെ നില ആശങ്കാജനകമല്ല.

നിലത്തിറക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ട ശേഷമാണ് ഒരിക്കൽ കൂടി ശ്രമിക്കുകയാണെന്ന പൈലറ്റിന്‍റെ സന്ദേശം എത്തിയതെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. വിമാനം നിലം തൊട്ടതോടെ യാത്രക്കാർ കയ്യടിച്ചു എന്നാൽ ഇടതു ഭാഗത്തെ എൻജിനിൽ തീ പിടിക്കുകയായിരുന്നു.

കണ്ണടച്ചു തുറക്കുന്നതിനിടെയാണ് എല്ലാം സംഭവിച്ചത്. അപായ ഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന എമർജൻസി എക്സിറ്റ് തുറന്നെങ്കിലും പാരച്യൂട്ടുകൾ ലഭ്യമായിരുന്നില്ല. ആറു മീറ്ററോളം ഉയരത്തിൽ നിന്നും ചാടിയാണ് യാത്രക്കാർ രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

related stories