Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷം കോടി ഡോളർ മുല്യവുമായി ആമസോൺ; മുന്നിൽ ആപ്പിൾ

jeff-bezos

ഒരു ലക്ഷം കോടി ഡോളർ (ട്രില്യൻ ഡോളർ) വിപണി മൂല്യമൂള്ള ലോകത്തിലെ രണ്ടാമത്തെ കമ്പനിയായി ഓൺലൈൻ വ്യാപാര രംഗത്തെ അതികായൻമാരായ ആമസോൺ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനി എന്ന നേട്ടം ഐഫോൺ നിർമാതാക്കളായ ആപ്പിൾ നേരത്തെ സ്വന്തമാക്കിയിരുന്നു. 

കഴിഞ്ഞ 15 മാസങ്ങൾക്കിടെ ഓഹരി മൂല്യം ഇരട്ടിയായതോടെയാണ് കമ്പനിയുടെ മൂല്യം ലക്ഷം കോടി കടന്നത്. ഈ രീതിയിൽ മുന്നേറുകയാണെങ്കിൽ അധികം വൈകാതെ തന്നെ ആപ്പിളിനെ മറികടക്കാൻ ആമസോണിന് കഴിയുമെന്നാണ് വിലയിരുത്തൽ.

38 വർഷങ്ങളെടുത്താണ് ആപ്പിൾ ലോകത്തിലെ ആദ്യ ലക്ഷം കോടി ഡോളർ മൂല്യമുള്ള കമ്പനിയായി മാറിയതെങ്കിൽ ആമസോണിന് വേണ്ടി വന്നത് കേവലം 21 വർഷം മാത്രമാണ്. ഐഫോൺ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ സ്വീകാര്യതയും വിൽപനയും കാര്യമായി തുടരുന്നുണ്ടെങ്കിലും വിപണന രംഗത്ത് ആമസോൺ കൈവരിക്കുന്ന വേഗത്തിനൊപ്പമെത്താൻ ആപ്പിളിന് സാധിക്കാത്തത് വലിയൊരു ന്യൂനതാണെന്ന് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ക്ലൗഡ് സേവന രംഗത്തെ മികവാണ് ആമസോണിന് വ്യത്യസ്തത നൽകുന്ന പ്രധാന ഘടകം.