Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12,999 രൂപയ്ക്ക് അത്യുഗ്രൻ എല്‍ഇഡി സ്മാർട് ടിവിയുമായി ബ്ലാപൗണ്ട്

LED-tv

ജര്‍മന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ ബ്ലാപൗണ്ട് ഇന്ത്യന്‍ എല്‍ഇഡി സ്മാർട് ടിവി വിപണിയിലേക്ക് പ്രവേശിച്ചു. 12,999 രൂപയില്‍ വില ആരംഭിക്കുന്ന, 4കെ യുഎച്ച്ഡി പ്രീമിയം, സ്മാര്‍ട് സൗണ്ട് സീരീസ്, ഫാമിലി സീരീസ് എന്നിങ്ങനെ പുതിയ എല്‍ഇഡി ടിവികളുടെ നിരയാണ് ബ്ലാപൗണ്ട് ഒരുക്കിയിരിക്കുന്നത്. എല്ലാ ബ്ലാപൗണ്ട്  എല്‍ഇഡി ടിവികളും ക്വാഡ്-കോര്‍ പ്രോസസറും 178 ഡിഗ്രി വ്യൂ ആംഗിളും ഉള്ളവയാണ്. വോയ്സ് റെക്കഗ്‌നിഷന്‍ സ്മാര്‍ട് റിമോട്ട്, സൗണ്ട് ബാര്‍, വൈ-ഫൈ, മൈക്രാകാസ്റ്റ്, ആര്‍ജെ45 ഇതെര്‍നെറ്റ് കണക്ടിവിറ്റി, പ്രീമിയം മോഡലുകളില്‍ എഐ അടിസ്ഥാനമാക്കിയ ഹൈബ്രിഡ് ലോഞ്ചര്‍ തുടങ്ങിയ ഫീച്ചറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. 

43 ഇഞ്ച്‌, 49 ഇഞ്ച്‌, 55 ഇഞ്ച്‌ വേരിയന്റുകളിലാണ് 4K UHD പ്രീമിയം സീരീസ് വരുന്നത്. 32 ഇഞ്ച്‌, 43 ഇഞ്ച്‌, 50 ഇഞ്ച് അളവുകളില്‍ സ്മാര്‍ട് സൗണ്ട് സീരീസും, 32 ഇഞ്ച്‌, 43  ഇഞ്ച്‌ വേരിയന്റുകളിൽ ഫാമിലി സീരീസ് എല്‍ഇഡി ടിവികളും വരുന്നു.

വില

32 ഇഞ്ച്‌ BLA32AH410 ബ്ലാപൗണ്ട് ഫാമിലി സീരീസ് മോഡലിന്റെ ഇന്ത്യയിലെ വില 12,999 രൂപയാണ്. 43- ഇഞ്ച്‌  BLA43AF520 ഫാമിലി സീരീസ് മോഡലിന്റെ വില 22,999 രൂപയും 32 ഇഞ്ച്‌ BLA32AS460 സ്മാര്‍ട് സൗണ്ട് സീരീസിന്റെ വില 16,999 രൂപയും 43 ഇഞ്ച്‌ BLA43AS570 സ്മാര്‍ട് സൗണ്ട് സീരീസിന്റെ വില 28,999 രൂപയും 50 ഇഞ്ച്‌ BLA50AS570 സ്മാര്‍ട് സൗണ്ട് സീരീസിന്റെ വില 34,999 രൂപയുമാണ്. 43 ഇഞ്ച്‌ BLA43AU680 4K UHD സീരീസിന്റെ വില 30,999 രൂപയും 49-ഇഞ്ച്‌  BLA49AU680  4K UHD സീരീസിന്റെ വില 40,999 രൂപയും 55-ഇഞ്ച്‌ BLA55AU680 4K UHD സീരീസിന്റെ വില 47,999 രൂപയുമാണ്. എല്ലാ മോഡലുകളുടെയും വിൽപന സെപ്റ്റംബര്‍ 18 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴി ആരംഭിക്കും.

ഫീച്ചറുകള്‍

മറ്റു മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലാപൗണ്ട് 4K UHD പ്രീമിയം സീരീസിലെ 55 ഇഞ്ച്‌ ഫ്ലാഗ്ഷിപ്‌ മോഡല്‍ 60 വാട്ട് ഇന്‍-ബില്‍റ്റ് സൗണ്ട് ബാറുമായാണ് വരുന്നത്. ഇന്ത്യയിലെ ആദ്യത്തെ വോയ്സ് എനേബില്‍ഡ് ആന്‍ഡ്രോയ്ഡ് ഓപ്പണ്‍‌സോഴ്സ് ടെലിവിഷനുമാണിത്. വോയ്സ് റെക്കഗ്നിഷന്‍ സ്മാര്‍ട് റിമോട്ട് സംവിധാനത്തോടെ വരുന്ന 4K UHD പ്രീമിയം സീരീസിന്റെ മറ്റു ഫീച്ചറുകളില്‍ വൈ-ഫൈ, മൈക്രോകാസ്റ്റ്, മള്‍ട്ടിപ്പിള്‍ പോര്‍ട്ടുകള്‍, RJ45 ഇതര്‍നെറ്റ് പോര്‍ട്ട്‌ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, ഒരു സ്മാർട് റിമോട്ടിന്റെ സാന്നിധ്യം നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് സ്മാർട് യൂസർ ഇന്റർഫേസിലൂടെ പ്രശംസനീയമാക്കിയിട്ടുണ്ട്. ടെലിവിഷന്‍ സെറ്റുകളില്‍ സജീവ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉപയോഗിച്ച്, യൂസര്‍മാര്‍ക്ക് പ്രീലോഡ് ചെയ്തിരിക്കുന്ന യൂണിവേഴ്സല്‍ സേര്‍ച്ച്‌ ഫീച്ചര്‍ ഉപയോഗിക്കാനും കഴിയും.

അതേസമയം, സ്മാര്‍ട് സൗണ്ട് ബാര്‍ സീരീസ് 30+60 വാട്ട് സൗണ്ട് ഔട്ട്‌പുട്ട് നല്‍കുന്ന അധിക സൗണ്ട്ബാറോടു കൂടിയാണ് വരുന്നത്. ഫുള്‍ എച്ച്ഡി, എച്ച്ഡി റെസല്യൂഷന്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. വൈ-ഫൈ, മൈക്രാകാസ്റ്റ്, 178 ഡിഗ്രി വ്യൂവിങ് ആംഗിള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, RJ45 ഇതര്‍നെറ്റ് പോര്‍ട്ട്‌ എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍. ബ്ലാപൗണ്ട് ഫാമിലി സീരീസ് ടിവികള്‍ വരുന്നത് 30 വാട്ട് സൗണ്ട് ഔട്ട്‌പുട്ടോടെയാണ്. വൈ-ഫൈ, മൈക്രാകാസ്റ്റ് ഫീച്ചറുകള്‍ ഇല്ല എന്നതൊഴിച്ചാല്‍ മറ്റു രണ്ട് സീരീസുകള്‍ക്ക് സമാനമാണ് ഇതിന്റെ ഫീച്ചറുകള്‍.