Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5ജി വന്നാൽ ആദ്യം മുന്നിലെത്തുക ജിയോ; ടെക്നോളജിയുമായി ടവറുകൾ

jio-5g

ലോകത്തൊരിടത്തും 5ജി ഉപയോഗക്ഷമമായിട്ടില്ല. പരീക്ഷണങ്ങളും പൈലറ്റ് പദ്ധതികളും മാത്രമാണു നടക്കുന്നത്. പൂർണതോതിൽ ഇത് അവതരിപ്പിക്കണമെങ്കിൽ കുറഞ്ഞത് രണ്ടു വർഷം ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങൾ, നെറ്റ്‌വർക്ക് സാങ്കേതിക വിദ്യ എന്നിവയെല്ലാം വേണ്ടതുണ്ട്. സർക്കാർ തലത്തിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിനിടെ റിലയൻസ് ജിയോയും ബിഎസ്എൻഎല്ലും രാജ്യത്ത് ആദ്യം തന്നെ 5ജി കൊണ്ടുവരാനുള്ള ടവർ ടെക്നോളജി ഒരുക്കി കാത്തിരിക്കുകയാണ്.

രാജ്യത്ത് എവിടെ ആദ്യം 5ജി പരീക്ഷിക്കണമെന്നത് സംബന്ധിച്ച് ടെലികോം മന്ത്രാലയം ചർച്ച നടത്തിവരികയാണ്. 5ജി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിവിധ മേഖലകളിൽ നിന്നു നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദർരാജൻ പറഞ്ഞു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ 5ജി നടപ്പിലാക്കാനുള്ള നീക്കം തുടങ്ങിയെന്നും അവർ പറഞ്ഞു.

5ജി വന്നാൽ ആദ്യം നടപ്പിലാക്കുക റിലയൻസ് ജിയോ ആയിരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ അത്യാധുനിക സംവിധാനങ്ങളോടെ അതിവേഗ 4ജി വോൾട്ട് കൊണ്ടുവന്ന ജിയോ വരാനിരിക്കുന്ന പദ്ധതികൾ കൂടി മുൻകൂട്ടി കണ്ടാണ് പുതിയ ടവറുകൾ സ്ഥാപിക്കുന്നത്.

ഈ ദീപാവലിയോടെ കൂടി രാജ്യത്തെ 99 ശതമാനം ജനങ്ങൾക്കും 4ജി നെറ്റ്‌വർക്ക് ലഭ്യമാക്കുമെന്നാണ് ജിയോ അധികൃതർ അറിയിച്ചിരുന്നത്. ദിവസവും 8,000 മുതല്‍ 10,000 ടവറുകൾ വരെയാണ് ജിയോ പുതിയതായി സ്ഥാപിക്കുന്നത്. ഈ ടവറുകളെല്ലാ വേണമെങ്കിൽ 5ജിയിലും പ്രവർത്തിക്കാൻ കേവലം ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം മതിയെന്നാണ് അറിയുന്നത്.

20 കോടി വരിക്കാർക്ക് മികച്ച സേവനം ലഭ്യമാക്കാൻ അത്യാധുനിക സംവിധാനങ്ങളുള്ള ടവറുകളാണ് ജിയോ സ്ഥാപിക്കുന്നത്. 2019 ൽ 5ജി വരുമെന്നാണ് അറിയുന്നത്. 5ജി വന്നാൽ ആദ്യം നടപ്പിലാക്കുക ജിയോ ആയിരിക്കും. സോഫ്റ്റ്‌വെയറിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നിലവിലെ ടവർ ഉപയോഗിച്ച് തന്നെ 5ജിയും ലഭ്യമാക്കാനാകും. ജിയോയ്ക്ക് പുറമെ ബിഎസ്എൻഎല്ലും 5ജി നടപ്പിലാക്കാൻ വേണ്ട ടെക്നോളജിക്ക് പിന്നാലെയാണ്.

related stories