Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തീസ്ഗഡ് സർക്കാരിന്റെ ജിയോ–മൈക്രോമാക്സ് പദ്ധതിക്ക് 1500 കോടി

jio

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഛത്തീസ്ഗഡ് സർക്കാർ 50 ലക്ഷം സ്മാർട് ഫോണുകൾ വിതരണം ചെയ്യുന്നു. മൈക്രോമാക്സും ടെലികോം കമ്പനിയായ റിലയൻസ് ജിയോ കൺസോർഷ്യവും ചേർന്നാണ് ഛത്തീസ്ഗഡിലെ 50 ലക്ഷം സ്ത്രീകൾക്കും വിദ്യാർഥികൾക്കുമാണ് ഇന്റർനെറ്റ് കണക്‌ഷണുള്ള സ്മാർട് ഫോൺ നൽകുന്നത്.

45 ലക്ഷം സ്മാർട് ഫോണുകൾ സ്ത്രീക്ക് നൽകും. ശേഷിക്കുന്നവ കോളജ് വിദ്യാർഥികൾക്ക് വിതരണം ചെയ്യുമെന്ന് മൈക്രോമാക്സ് സഹസ്ഥാപകൻ വികാസ് ജെയിൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 10,000 ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. ഓരോ സ്മാർട് ഫോണിലും റിലയൻസ് ജിയോ കണക്‌ഷൻ നൽകും. ആധാർ ഉപയോഗിച്ചാണ് ഗുണഭോക്താവിന്റെ ആധികാരികത ഉറപ്പാക്കുന്നത്.

സംസ്ഥാനത്ത് 15 വെയർഹൗസുകളിലായാണ് ഹാൻഡ്സെറ്റുകൾ വിതരണം ചെയ്യുന്നത്. പദ്ധതി നടപ്പിലാക്കാനായി 2,000-2,500 താൽകാലിക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പദ്ധതി രാഷ്ട്രീയ പ്രേരിതമായി തോന്നുന്നില്ലെന്ന് ജെയ്ൻ വിശദീകരിച്ചു. ടെൻഡർ പ്രക്രിയയിലൂടെയാണ് പദ്ധതി നടപ്പാക്കിയത്.

4 ഇഞ്ച് ഡിസ്പ്ലേ, 1 ജിബി റാം, 8 ജിബി ഇന്റേണൽ മെമ്മറി തുടങ്ങിയവയാണ് സ്ത്രീകൾക്ക് നൽകുന്ന ഹാൻഡ്സെറ്റിന്റെ ഫീച്ചറുകൾ. 5 ഇഞ്ച് ഡിസ്പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി തുടങ്ങിയവയാണ് വിദ്യാർഥികൾക്കുള്ളത്.

ഗുണഭോക്താക്കൾക്ക് ആറ് മാസത്തേക്ക് 1 ജിബി 4ജി ഡേറ്റ, 100 മിനിറ്റ് വോയ്സ് കോളുകൾ, 100 എസ്എംഎസ് എന്നിവ ലഭിക്കും.

related stories