Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ടോപ്‌ചാർട്ടുമായി ആപ്പിൾ മ്യൂസിക്

AppleCharts

ആപ്പിൾ മ്യൂസിക് ഇനി മുതൽ ഗ്ലോബൽ ടോപ് 100 ചാർട്ടിനു പുറമേ ഓരോ രാജ്യത്തിനും വേണ്ടി പ്രത്യേകം ടോപ് 100 ചാർട്ടുകളും അവതരിപ്പിക്കും. മ്യൂസിക് ആപ്പിന്റെ പുതിയ അപ്ഡേറ്റിലാണ് പ്രാദേശിക ടോപ് 100 ചാർട്ട് ഉൾപ്പെടുത്തുന്നത്. ആപ്പിൾ മ്യൂസിക് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ചാർട്ടുകൾ. 

ഓരോ ദിവസവും ഏറ്റവുമധികം പ്രചാരം നേടിയ 100 ഗാനങ്ങളാണ് പട്ടികയിലുള്ളത്. ഗ്ലോബൽ ചാർട്ട് ആഗോളതലത്തിൽ പ്രചാരം നേടിയ ഗാനങ്ങളുടെ പട്ടിക അവതരിപ്പിക്കുമ്പോൾ പ്രാദേശിക ചാർട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ ഏറ്റവുമധികം ഉപയോക്താക്കൾ ആസ്വദിച്ച 100 ഗാനങ്ങളാവും ഉണ്ടാവുക.