Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ്രോയ്ഡിൽ 2 കോടി ഫോർട്നൈറ്റ് കളിക്കാർ

fortnite

ഏതാനും നാളുകൾക്കുള്ളിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയ ഫോർട്നൈറ്റ് ഷൂട്ടർ ഗെയിമിന്റെ ആൻഡ്രോയ്ഡ് പതിപ്പ് പുറത്തിറങ്ങി ഒരു മാസം തികയുമ്പോൾ ഗെയിം ഇൻസ്റ്റാൾ ചെയ്ത ഉപകരണങ്ങളുടെ എണ്ണം ഒന്നരക്കോടിയായി. എപിക് ഗെയിംസ് പുറത്തിറക്കിയ ഗെയിമിന് ആൻഡ്രോയ്ഡിൽ 2.3 കോടി കളിക്കാരുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. 

ആൻഡ്രോയ്ഡിൽ തിരഞ്ഞെടുത്ത ഫോണുകളിൽ മാത്രം ലഭിക്കുന്ന ഗെയിമിന് പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ ലഭിച്ച നേട്ടം മറ്റൊരു ഗെയിമിനും അവകാശപ്പെടാനാകാത്തതാണ്. ഗൂഗിൾ, സാംസങ്, ഹ്വാവേ, ക്വാൽകോം തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെയാണ് സങ്കീർണമായ ഗെയിം ആൻഡ്രോയ്ഡിൽ അവതരിപ്പിച്ചത്. ഇൻവിറ്റേഷൻ വഴി മാത്രം ഡൗൺലോഡ് ചെയ്യാവുന്ന ഗെയിം ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല.

ഓഗസ്റ്റിലെ കണക്കനുസരിച്ച് ഫോർട്നൈറ്റ് വിവിധ പ്ലാറ്റ്ഫോമുകളിലായി  ആകെ 15 കോടി ഉപകരണങ്ങളിലാണ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. അതേ സമയം, ഫോർട്നൈറ്റിനോടുള്ള അമിതതാൽപര്യം ജനങ്ങളുടെ വ്യക്തിജീവിതം തകരാറിലാക്കുന്നതിന്റെ കണക്കുകളുമായി യുകെ വെബ്സൈറ്റ് രംഗത്തെത്തി. ഫോർട്നൈറ്റ് അഡിക്ഷൻ മൂലം ഈ വർഷം മാത്രം യുകെയിൽ 200 വിവാഹമോചനങ്ങൾ നടന്നു എന്നാണ് ഡിവോഴ്സ് ഓൺലൈൻ വെബ്സൈറ്റ് നൽകുന്ന കണക്ക്.  എന്നാൽ, ഗെയിം എങ്ങനെയാണ് വിവാഹമോചനത്തിനു കാരണമായതെന്ന് വെബ്സൈറ്റ് വിശദമാക്കിയിട്ടില്ല.