Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹസ്യ മൈക്രോചിപ്പ് വഴി ചൈനീസ് സൈന്യം രഹസ്യം ചോർത്തുന്നു

micro-chip

ലോകത്തെ മുൻനിര കമ്പനികളായ ആപ്പിൾ, ആമസോൺ സെർവറുകൾ വഴി ചൈനീസ് സൈന്യം രഹസ്യം ചോർത്തുന്നുവെന്ന് റിപ്പോർട്ട്. കംപ്യൂട്ടറുകളിലെ പ്രത്യേകം മൈക്രോചിപ്പുകൾ വഴിയാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ഡേറ്റ ചോർത്തുന്നത്. യുഎസ് മാധ്യമമായ ബ്ലൂംബെർഗ് ബിസിനസ് വീക്കാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ആപ്പിൾ, ആമസോൺ ഉൾപ്പടെയുള്ള മുൻനിര കമ്പനികൾക്ക് ആവശ്യമായ കംപ്യൂട്ടറുകൾ ചൈനയിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. സെർവറുകളുടെ മദർബോർഡിൽ മൈക്രോചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ബ്ലൂംബെർഗ് കണ്ടെത്തൽ. യുഎസ് ഉദ്യോഗസ്ഥർ, ഡിഫൻസ് ഡേറ്റാ സെന്റർ, വ്യോമസേന, നാവിക സേനകളുടെ രഹസ്യ ഫയലുകൾ, സിെഎഎയുടെ ഡ്രോൺ ഒാപ്പറേഷൻ ഡേറ്റ എന്നിവ നിയന്ത്രിക്കുന്നത് ആപ്പിൾ കംപ്യൂട്ടറുകൾ വഴിയാണ്. ഇതെല്ലാം ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നും.

ചിപ്പുകൾ ഘടിപ്പിച്ച കംപ്യൂട്ടറുകൾ പെട്ടെന്ന് ഹാക്കുചെയ്യാൻ സാധിക്കും. ഇതിനായി ചൈനീസ് സേനയിൽ പ്രത്യേകം സംഘം തന്നെയുണ്ട്. മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സെർവറുകൾ വഴിയും ചൈന രഹസ്യവിവരങ്ങൾ ചോർത്തുന്നുണ്ട്.