Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോണുകൾക്ക് വൻ ഓഫറുമായി ഫ്ലിപ്കാർട്ട്, 90% വില തിരിച്ചുനൽകും, മറ്റു ഇളവുകളും

oppo-f9

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡേയിസ് സെയിലിൽ ചില സ്മാർട് ഫോൺ ബ്രാൻഡുകൾക്ക് വൻ ഓഫർ പ്രഖ്യാപിച്ചു. ബിഗ് ബില്ല്യൻ ബൈബാക്ക് ഗ്യാരന്റി സ്റ്റോറിൽ എൽജി, ഒപ്പോ ഫോണുകൾക്ക് 90 ശതമാനം രൂപ വരെയാണ് ബൈബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപയോഗിച്ച ഫോണുകൾക്ക് 90 ശതമാനം വില വരെയാണ് ഫ്ലിപ്കാർട്ട് ഓഫർ. ബൈബാക്ക് ഗ്യാരന്റി പ്രകാരം എൽജി ജി7 പ്ലസ് തിങ്ക്, ഒപ്പോ എഫ്9 പ്രോ എന്നിവ വാങ്ങാം. ആറു മുതൽ എട്ടു മാസം വരെ ഉപയോഗിച്ച എൽജി ജി7 പ്ലസ് തിങ്ക് ഫോണിന് 36,000 രൂപ വരെ മൂല്യം തിരിച്ചു നൽകും ( വാങ്ങുമ്പോൾ വില 40,000 രൂപ). എന്നാൽ ഇതേ ഹാൻഡ്സെറ്റിന് മറ്റു വിപണികളിൽ തിരിച്ചു നൽകുമ്പോൾ നല്‍കുന്നത് കേവലം 15,000 രൂപ മാത്രമാണ്.

19,990 രൂപ വിലയുള്ള ഒപ്പോ എഫ്9 പ്രോയ്ക്ക് എട്ടു മാസത്തിനു ശേഷം തിരിച്ചുനൽകിയാല്‍ 16,800 രൂപ വരെ തിരിച്ചു ലഭിക്കും. മറ്റുള്ളവർ ഈ മോഡലിന് നൽകുന്നത് 10,000 രൂപയാണ്. എന്നാൽ ഈ ഓഫർ ലഭിക്കാൻ വാങ്ങുമ്പോൾ തന്നെ 149 രൂപ അധികം നൽകേണ്ടതുണ്ട്. അതായത് ഒപ്പോ എഫ്9 പ്രോ വാങ്ങുമ്പോൾ 19,990 രൂപയുടെ കൂടെ 149 രൂപ അധികം നല്‍കണം.

related stories