Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോൺ ഓഫറുകൾ പ്രഖ്യാപിച്ചു; 90% വരെ വിലയിൽ ഇളവ്, 15% ക്യാഷ്ബാക്ക്

AMAZON

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫർ വിവരങ്ങൾ ലിസ്റ്റ് ചെയ്തു. ചില ഉൽപ്പന്നങ്ങളുടെ വിലവിവരങ്ങളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചില ബ്രാൻഡുകളുടെ വിലവിവരങ്ങൾ വിൽപ്പന തുടങ്ങുമ്പോള്‍ മാത്രമായിരിക്കും പ്രഖ്യാപിക്കുക. ഫേഷൻ സാധനങ്ങൾ 90 ശതമാനം വരെ ഇളവിൽ വിൽക്കുമെന്നാണ് ആമസോൺ ഓഫർ. ഇതോടൊപ്പം 15 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്.

ഒക്ടോബര്‍ 10 മുതലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിൽ ആരംഭിക്കുന്നത്. ഇതേദിവസം തന്നെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ്‌ ബില്യണ്‍ സെയിലും തുടങ്ങുന്നത്. മുന്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേത് പോലെ സ്മാര്‍ട് ഫോണുകള്‍, എല്‍ഇഡി ടിവികള്‍, വലിയ വീട്ടുപകരണങ്ങള്‍, വിനോദ ഉപകരണങ്ങള്‍ തുടങ്ങി നിരവധി ഉൽപന്നങ്ങള്‍ക്ക് ആമസോണ്‍ വന്‍ ഇളവുകളും ഡീലുകളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 10 മുതല്‍ 15 വരെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി ആമസോണ്‍ ആദ്യദിനം തന്നെ എല്ലാ കാറ്റഗറിയിലെ ഉത്പന്നങ്ങളുടെയും വിൽപന തുടങ്ങും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഡീലുകളും ഓഫറുകളും സാധാരണ ഉപഭോക്താക്കളെക്കാള്‍ മുന്നേ ലഭിക്കും. ലഭ്യമായ വിവരങ്ങൾ പ്രകാരം ചില ബ്രാൻഡുകളിൽ പകുതി വിലയ്ക്ക് സ്മാർട് ഫോണുകളും മുന്നിലൊന്ന് വിലയ്ക്ക് സ്മാർട് ടിവികളും ലഭിക്കുമെന്നാണ് അറിയുന്നത്. 

ഓഫറുകളും ഇളവുകളും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് ആമസോണ്‍ സ്റ്റേറ്റ് ബാങ്ക് ഡെബിറ്റ് കാര്‍ഡ്‌ ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് നല്‍കും. ആമസോണ്‍ പേ യൂസര്‍മാര്‍ക്ക് ക്യാഷ് ബാക്കും ലഭിക്കും. ആമസോണ്‍ പേ അക്കൗണ്ടില്‍ 3000 രൂപ ആഡ് ചെയ്യുന്നവര്‍ക്ക് 300 രൂപ ഉടനടി ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. ഒക്ടോബര്‍ 8 ന് മുന്‍പ് ആമസോണ്‍ പേ വാലറ്റ് നിറയ്ക്കുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. തിരഞ്ഞെടുത്ത യൂസര്‍മാര്‍ക്ക് 60,000 രൂപ വരെ ക്രെഡിറ്റ്‌ നല്‍കുന്നതുള്‍പ്പടെ നിരവധി പെയ്മെന്റ് ഓപ്ഷനുകളും ആമസോണ്‍ ഇത്തവണ അവതരിപ്പിക്കുന്നു.

ലിസ്റ്റ് ചെയ്ത ചില സ്മാർട് ഫോൺ ഓഫറുകൾ (ഓഫർ വില, ബ്രാക്കറ്റിൽ നിലവിലെ വില) 

ഓണർ പ്ലേ 18,999 രൂപ (21,999 രൂപ)

ഓണർ 7എക്സ് 9,999 രൂപ (13,999 രൂപ)

വാവെയ് പി20 ലൈറ്റ് 15,999 രൂപ (22,999 രൂപ)

സാംസങ് ഗ്യാലക്സി എസ്9 42,990 രൂപ (62,500 രൂപ)

സാംസങ് ഓൺ5 പ്രോ 5,990 രൂപ (7,990 രൂപ)

സാംസങ് എ8പ്ലസ് 23,990 രൂപ (41,900 രൂപ)

വൺപ്ലസ് 6    29,999 രൂപ (34,999 രൂപ)

എന്ത് പ്രതീക്ഷിക്കാം?

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിൽ സാധാരണ ഡിസ്കൗണ്ടുകളും ലൈറ്റ്നിങ് ഡീല്‍ രൂപത്തില്‍ പരിമിത-സമയ ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. ഉൽപന്നങ്ങളുടെ കുറച്ച് എണ്ണം മാത്രം നിശ്ചിത സമയത്തേക്ക് ലഭ്യമാക്കുന്ന ഡീലുകളാണ് ലൈറ്റ്നിങ് ഡീല്‍. ലൈറ്റ്നിങ് ഡീലില്‍  നിന്നുള്ള ആനുകൂല്യം മുതലാക്കണമെങ്കില്‍ കൃത്യമായ സമയത്തിനുള്ളില്‍ പെയ്മെന്റ് പൂര്‍ത്തിയാക്കേണ്ടി വരും. നല്ല ലൈറ്റ്നിങ് ഡീലുകള്‍ മിനുറ്റുകള്‍ക്കകം വിറ്റുതീരുകയും ചെയ്യും.

ഈ വര്‍ഷത്തെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങള്‍ക്ക് ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നതായി ആമസോണ്‍ അവകാശപ്പെടുന്നു. ഇലക്ട്രോണിക്സ് ഉൽപന്നങ്ങള്‍ക്ക് 55 ശതമാനം വരെ ഇളവ്, എല്‍ഇഡി ടിവികള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും ബണ്ടില്‍ഡ് ഡിസ്കൗണ്ടുകളും ഡീലുകളുമൊക്കെ ഇവയില്‍ പ്രധാനപ്പെട്ട ചില ഓഫറുകളാണ്.

ടിവികള്‍, സ്പീക്കറുകള്‍ മുതലാവ

ഇത്തവണത്തെ ഉത്സവകാല വിൽപനയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള ഉൽപന്ന വിഭാഗമാണ് ഇലക്ട്രോണിക്സ്. ഈ വര്‍ഷം ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനിടെ ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും, നോ-കോസ്റ്റ് ഇഎംഐ സൗകര്യം തുടങ്ങി നിരവധി ഓഫറുകള്‍ നല്‍കുമെന്ന് ആമസോണ്‍ അവകാശപ്പെടുന്നു. 

ലാപ്‌ടോപ്പുകള്‍ക്ക് എക്സ്ചേഞ്ച് ഓഫറില്‍ 17,000 രൂപ വരെ ഉടനടി ഡിസ്കൗണ്ട് ലഭിക്കും. തിരഞ്ഞെടുത്ത ലാപ്ടോപ്പുകള്‍ക്ക് 5 ശതമാനം അധിക ഇളവും ലഭിക്കും. ഇവ ഡിസ്കൗണ്ട് ഇല്ലാതെയും വരാം. എന്നാല്‍ എസ്ബിഐ കാര്‍ഡ്‌ ഉപയോഗിച്ച് പെയ്മെന്റ് ചെയ്യുകയാണെങ്കില്‍ ചെറിയ ഇളവ് സ്വന്തമാക്കാം. പ്രിന്ററുകള്‍ക്ക് ഈ കാലയളവില്‍ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

എല്‍ജി 32 ഇഞ്ച്‌ സ്മാര്‍ട് എല്‍ഇഡി ടിവി, ജെബിഎല്‍ വയര്‍ലെസ് സ്പീക്കര്‍, കാനന്‍ 1500ഡി ഡിഎസ്എല്‍ആര്‍, ജെബിഎല്‍ സിനിമ സൗണ്ട്ബാര്‍, കാനന്‍ പിക്സ്മ ജി2012 ആള്‍ ഇന്‍ വണ്‍ പ്രിന്റര്‍  മുതലായവയ്ക്ക് ഓഫറുകള്‍ ലഭിക്കുമെന്ന സൂചന ആമസോണ്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. സെയിൽ ദിവസം അടുക്കുംതോറും കൂടുതല്‍ ഡീലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രതീക്ഷിക്കാം.

മൊബൈല്‍ ഫോണുകള്‍

ഈ വര്‍ഷത്തെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിൽല്‍, ഒപ്പോ എഫ്9 പ്രൊയ്ക്കും റെഡ്മി 6 പ്രൊയ്ക്കും ആവേശമുണര്‍ത്തുന്ന കിടിലന്‍ എക്സ്ചേഞ്ച് ഓഫറാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഷവോമിയുടെ മി എ2 വിന് ആദ്യമായി ഡിസ്കൗണ്ട് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതിന് പുറമേ, വാവേ നോവ 3 ഐയ്ക്ക് എക്കാലത്തെയും കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നു.

പ്രതീക്ഷിക്കാവുന്ന മറ്റു പ്രധാനപ്പെട്ട ഡീലുകള്‍

ആമസോണിന്റെ സ്വന്തം ഉൽപന്നങ്ങള്‍ സ്വന്തമാക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമാണ് ആമസോണ്‍ പ്രൊമോഷന്‍ സെയിലുകള്‍. ഈ ര്‍ഷം, എക്കോ സ്മാര്‍ട് സ്പീക്കറുകള്‍, ഫയര്‍ ടിവി സ്റ്റിക്ക്, കിന്‍ഡില്‍ ഇ-ബുക്ക് റീഡറുകള്‍ , മുതലായവയ്ക്ക് ആമസോണ്‍ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഉത്സവ കാലങ്ങളില്‍ നിരവധി ഉപഭോക്താക്കള്‍ വലിയ സ്ക്രീന്‍ ടിവികള്‍ വാങ്ങാറുണ്ട്. ഈ വര്‍ഷത്തെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ടിവികള്‍ക്കും മറ്റു ഗൃഹോപകരണങ്ങള്‍ക്കും ആമസോണ്‍ 85 ശതമാനം വരെ  ഡിസ്കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഡെബിറ്റ്-ക്രെഡിറ്റ്‌ കാര്‍ഡുകളില്‍ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ പഴയ ടിവിയും മറ്റു ഉപകരണങ്ങളും എക്സ്ചേഞ്ച് ചെയ്ത് 22,000 രൂപ വരെ ഉടനടി ഡിസ്കൗണ്ട് നേടാനും കഴിയും. തിരഞ്ഞെടുത്ത ജെബിഎല്‍ സ്പീക്കറുകള്‍ ഡിസ്കൗണ്ട് വിലയില്‍ ലഭിക്കും. നിങ്ങളുടെ വലിയ സ്ക്രീന്‍ ടിവികള്‍ക്ക് അവ ഒരു തികഞ്ഞ പങ്കാളിയായിരിക്കും.