Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ, ഹലോ അഡ്രസ് ചാറ്റ്ബോട്ട്; വീടു വാങ്ങാനും വിൽക്കാനും സഹായിക്കും

Helloaddress-

കേരളത്തിലെ ജനപ്രീതി നേടിയ റിയൽ എസ്റ്റേറ്റ് ലിസ്റ്റിങ് സൈറ്റാണ് ഹലോ അഡ്രസ് ഡോട്കോം. ഒറ്റക്ലിക്കിൽ ഏതു ഭൂമിയും തൊട്ടെടുക്കാൻ ഹലോ അഡ്രസ് ഡോട്കോം അവസരമൊരുക്കുന്നുണ്ട്. സ്വന്തമായി ഭൂമിയോ ഒരു വീടോ സ്വപ്നം കാണുന്ന ആർക്കും ഹലോ അഡ്രസ് ഡോട്കോമിലൂടെ അതു യാഥാർഥ്യമാക്കാം. ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകുകയാണ്.

ചാറ്റ് ബോട്ടിൽ വിവരങ്ങൾ തിരയാൻ ക്ലിക്ക് ചെയ്യുക: www.helloaddress.com

ഒറ്റച്ചോദ്യം, ഒരുപാട് ഉത്തരങ്ങൾ

നിങ്ങളുടെ ആവശ്യത്തിനായി ഹലോ അഡ്രസിൽ മുഴുവൻ പരതേണ്ട. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ ചാറ്റ് ബോക്സാണ് (ചാറ്റ്ബോട്ട്) ഉപയോക്താക്കളുടെ വിശ്വസ്ത സഹായിയായി പ്രവർത്തിക്കുക. ഏതു ജില്ലയിലെയും വിൽപനയ്ക്കുള്ള അപ്പാർട്മെന്റുകൾ ഏതൊക്കെയെന്ന് ചാറ്റ് ബോക്സിൽ ചോദിച്ചാൽ ഹലോ അഡ്രസിലുള്ളവയുടെ വിവരങ്ങൾ തൽക്ഷണം മറുപടി ലഭിക്കുന്ന സംവിധാനമാണിത്.

ഉപയോക്താക്കൾക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ചാറ്റ് ബോട്ട് തയ്യാറാക്കിയിട്ടുള്ളത്. ചാറ്റ്ബോട്ട് ഐക്കണിൽ ക്ലിക് ചെയ്താലുടൻ ബോട്ട് ഉപയോക്താവുമായുള്ള സംഭാഷണം ആരംഭിക്കും. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾ ചാറ്റ്ബോട്ടിനോട് ചോദിക്കാം. അപ്പോൾ ബോട്ട് ചില റിയൽ എസ്റ്റേറ്റ് വസ്തുവകകൾ, അവ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ സഹിതം കാട്ടിത്തരും. ഇവ ഉപയോക്താവിന്‍റെ ആഗ്രഹങ്ങൾക്കൊത്തതാണെങ്കിൽ അതിന്റെ കൂടുതൽ വിവരങ്ങൾ കൈമാറും. ആദ്യം നൽകുന്ന പട്ടിക ഉപയോക്താവിന്‍റെ താൽപര്യങ്ങൾക്കനുസൃതമല്ലെന്ന് കണ്ടെത്തിയാൽ മികച്ച നിര്‍ദേശങ്ങൾക്കായി ചാറ്റ്ബോട്ട് പരിശോധന തുടരും. മെസഞ്ചറിലാണ് ഈ പ്രക്രിയയെല്ലാം നടക്കുന്നത്.

ഒരു സഹായിയുടെ റോളാണ് ബോട്ടിന്. ഡീപ് ലേണിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ ചാറ്റ് ബോക്സാണ് ഉപയോക്താവിനെ സഹായിക്കുക.

ഇന്റലിജൻസ് അനാലിസിസ് സംവിധാനം

Helloaddress-2

ഇന്റലിജൻസ് അനാലിസിസ് സംവിധാനത്തിന്‍റെ സഹായത്തോടെയാണ് ഉപയോക്താവിന്‍റെ ചോദ്യത്തിന് ഏറ്റവും ഉചിതമായ സെർച് വിവരങ്ങൾ ചാറ്റ് ബോട്ട് നൽകുന്നത്. 24 മണിക്കൂറും ഈ സഹായം ലഭ്യമാകും. കഴിഞ്ഞ ഒൻപതു വർഷമായി വിവിധ ഉപയോക്താക്കൾ നടത്തിയ സെർച്ചുകളും ഇവയ്ക്കു നൽകിയ ഉത്തരങ്ങളും പരിശോധിക്കാൻ ബിഗ് ഡാറ്റ അനാലിസിസ് ഉപയോഗിച്ചതാണ് ഇതു ഫലപ്രദമായി നടപ്പിലാക്കാൻ ഹലോ അഡ്രസ് ഡോട്ട് കോമിനെ സഹായിച്ചത്.

ഇടനിലക്കാരെയും കമ്മിഷനും സമയനഷ്ടവും ഒഴിവാക്കാം

കേരളത്തിൽ വിൽപനയ്ക്കുള്ള ഏതൊരു ഭൂമിയും വീടും സ്വന്തമാക്കാനുള്ള അവസരമാണ് മലയാള മനോരമ ഹലോ അഡ്രസ് ഡോട് കോമിലൂടെ ലഭിക്കുന്നത്. സ്വന്തം വീടും സ്ഥലവും വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും വേഗത്തിൽ മികച്ച വില ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ അവസരം. ഇടനിലക്കാരും കമ്മിഷനും സമയനഷ്ടവും ഒഴിവാക്കി വേഗത്തിൽ സ്വന്തമായൊരു ഭൂമി എന്നതാണ് ഹലോ അഡ്രസിന്റെ ഏറ്റവും വലിയ പ്രത്യേകത.

Helloaddress-1

അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയാറാക്കിയതുകൊണ്ടുതന്നെ മറ്റു സാങ്കേതിക പ്രശ്നങ്ങളൊന്നും സൈറ്റിനെ ബാധിക്കുന്നില്ല. ഗൂഗിൾ മാപ്പ് അധിഷ്ഠിതമായ സാങ്കേതിക വിദ്യയാണ് ഹലോ അഡ്രസ് ഡോട് കോമിന്റെ പ്രത്യേകത. നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന വസ്തു ഹലോ അഡ്രസ് ഡോട് കോമിലൂടെത്തന്നെ കണ്ട്, മനസ്സിലാക്കി നിങ്ങൾക്കു സ്വന്തമാക്കാം. ഈ വസ്തുവിൽനിന്ന് ഏറ്റവും അടുത്തുള്ള സ്കൂൾ, കോളജ്, ആശുപത്രി, ഷോപ്പിങ് മാൾ എന്നിവിടങ്ങളിലേക്ക് എത്തുന്നതിനുള്ള ദൂരവും വഴിയും സമയവും വരെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നിങ്ങൾക്കു ഹലോ അഡ്രസിൽ നിന്നു മനസ്സിലാക്കാം. വസ്തു വാങ്ങുന്നതിനു മാത്രമല്ല, വാടകയ്ക്കെടുക്കുന്നതിനും നിങ്ങൾക്കു ഹലോ അഡ്രസ് ഡോട് കോമിന്റെ സഹായം തേടാം. സംസ്ഥാനത്തെ 3900 ഇടങ്ങളിലായുള്ള ഗാർഹിക, കാർഷിക, വ്യാവസായിക വസ്തുവകകളാണ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ

ഉപയോക്താക്കളുടെ സംശയങ്ങൾക്കുള്ള മറുപടികളുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ വിഭാഗവും ഹലോ അഡ്രസ് ഡോട് കോമിൽ ഒരുക്കിയിട്ടുണ്ട്. ഭൂമിയും വീടും എളുപ്പത്തിൽ കണ്ടെത്തുന്നതിനായി മൊബൈൽ ആപ്ലിക്കേഷനും ഹലോ അഡ്രസ് ഡോട് കോം തയാറാക്കിയിട്ടുണ്ട്. ഗൂഗിൾ മാപ്പ് അധിഷ്ഠിതമായ തിരച്ചിൽ സംവിധാനം മൊബൈൽ ആപ്പിലും ലഭിക്കും. ആൻഡ്രോയ്ഡ്, ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ലോകത്ത് എവിടെയിരുന്നും കേരളത്തിലെ ഭൂമിയും വീടും കാണുന്നതിനും സ്ഥലമുടമയെ നേരിട്ടു ബന്ധപ്പെടുന്നതിനും ഹലോ അഡ്രസ് അവസരം ഒരുക്കുന്നു. ഓരോ ജില്ലയിലെയും സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഇതിലൂടെ അതത് പ്രദേശത്തെ ആളുകൾക്കു നേരിട്ടു മനസ്സിലാക്കാം. ഫോൺ: 0481 2587202.