Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോണിലും ഫ്ലിപ്കാർട്ടിലും റെക്കോർഡ് വിൽപ്പന; ഓഫർ പെരുമഴ

amazon-sale1

ഓൺലൈൻ റീട്ടെയ്ൽ ഷോപ്പുകളുടെ ഉൽസവ സീസൻ കച്ചവടം ഒക്ടോബർ 15ന് അവസാനിക്കും. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലും ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൻ ഡേയ്സ് എന്ന പേരിലും തുടങ്ങിയ ഓഫർ വിൽപ്പന അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഫ്ലിപ്കാർട്ട് വിൽപ്പന ഇന്നത്തോടെ അവസാനിക്കും.

ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. ഫ്ലിപ്കാർട് അടുത്തിടെ അവതരിപ്പിച്ച ഫ്ലിപ്കാർട് പ്ലസ് ഉപയോക്താക്കൾക്ക് കൂടുതൽ ഓഫറുകളും ലഭിച്ചു. സ്മാർട്ഫോണുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾക്ക് 90 ശതമാനം വരെ ഓഫറാണ് ഇരു ഷോപ്പുകളും വാഗ്ദാനം ചെയ്യുന്നത്. ഓരോ മണിക്കൂറിലും പ്രത്യേക ഓഫറുകളും ഉണ്ട്. ആമസോണും ഫ്ലിപ്കാർട്ടും ഏറ്റവും അധികം വിൽപന നടത്തുന്ന സീസണുകളിലൊന്നാണ് ഇത്.

വിൽപ്പന തുടങ്ങി ആദ്യ രണ്ടു ദിവസത്തിനകം തന്നെ ആമസോണും ഫ്ലിപ്കാർട്ടും റെക്കോർഡ് വിൽപ്പനയാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ അഞ്ചു ദിവസത്തെ ഉൽസവ സീസൺ കച്ചവടത്തിന്റെ വരുമാനത്തോളം ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ സ്വന്തമാക്കാൻ ഇരു കമ്പനികൾക്കും സാധിച്ചു. 

കഴിഞ്ഞ ബുധനാഴ്ചത്തെ കച്ചവടത്തിൽ സ്മാർട് ഫോൺ വിഭാഗത്തിൽ ആമസോൺ വിൽപ്പന ചരിത്രത്തിലെ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. ആദ്യ രണ്ടു ദിസവത്തെ കച്ചവടത്തിൽ ഫ്ലിപ്കാർട്ട് 5,000 മുതല്‍ 5,500 കോടി രൂപ വരെ നേടിയെന്നാണ് കണക്കാക്കുന്നത്.