Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക് കമ്പനികൾക്ക് വൻ തിരച്ചടി; നഷ്ടം 1 ലക്ഷം കോടി രൂപ

INFOSYS BANGALORE

രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ടെക് കമ്പനികളുടെ വിപണി മൂലധനത്തില്‍ കഴിഞ്ഞ വാരം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം നേരിട്ടു. പത്ത് കമ്പനികളിൽ മൂന്നു ടെക് കമ്പനികൾ മാത്രമാണ് വൻ നഷ്ടം നേരിട്ടത്. 1,07,026.12  കോടി രൂപയുടെ നഷ്ടമാണ് ടിസിഎസ്, ഐടിസി, ഇൻഫോസിസ് നേരിട്ടത്.

എന്നാൽ പത്ത് കമ്പനികളിൽ ഏഴു കമ്പനികളുടെ നേട്ടം മൂന്നു ടെക് കമ്പനികളുടെ നഷ്ടത്തേക്കാൾ താഴെയാണ്. ഏഴു കമ്പനികളുടെ പോയവാരത്തിലെ ലാഭം 97,498.38 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വെള്ളിയാഴ്ച ടിസിഎസ് ഓഹരികൾ മൂന്നു ശതമാനം നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. പോയവാരത്തിലെ ടിസിഎസ് നഷ്ടം 85,330.17 കോടിയാണ്.

അതേസമയം, മിഡ്കാപ് ഓഹരിയായ ഇൻഫോസിസിന് 18,696.68 കോടി നഷ്ടം നേരിട്ടു. ഐടിസിക്ക് 2,999.27 കോടി രൂപയുടെ നഷ്ടവും നേരിട്ടു.