Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ മാപ്പ് വഴി കാർ ചാർജിങ്, പുതിയ ഫീച്ചർ ഉപകാരപ്രദം

google-map

വാഹന മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടിവരികയാണ്. ഗ്യാസ്, പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ വിദേശ രാജ്യങ്ങളിൽ കൂടിയിട്ടുണ്ട്. ഇവരെ സഹായിക്കാൻ ഗൂഗിൾ മാപ്പ് വീണ്ടും പരിഷ്കരിച്ച് പുറത്തിറക്കി.

വാഹനങ്ങൾ ചാർജ് ചെയ്യാൻ സൗകര്യമുള്ള സ്ഥലങ്ങളും ഇനി മുതൽ ഗൂഗിൾ മാപ്പിൽ ചേർക്കാം. ഇവി ചാര്‍ജിങ് ഫീച്ചർ ഗൂഗിൾ മാപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് വേർഷനുകളിൽ ലഭ്യമാണ്.

ചാർജ് ചെയ്യുന്ന സ്റ്റേഷനിലെ സാങ്കേതിക സംവിധാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും മാപ്പില്‍ ലഭിക്കും. ഉപയോഗിക്കുന്ന പ്ലഗുകൾ, ചാര്‍ജിങ് വേഗം, ചാർജിങ് നിരക്കുകൾ എല്ലാം പെട്ടെന്ന് തന്നെ ഗൂഗിൾ മാപ്പിൽ നിന്ന് മനസ്സിലാക്കാം.