Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപാവലി: വൻ ഓഫറുമായി ജിയോ, റീചാർജ് തുക 100% തിരിച്ചു കിട്ടും

reliance-jio-mukesh-ambani

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ദീപാവലിക്ക് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 18 മുതൽ നവംബർ 30 വരെയാണ് ഓഫര്‍ കാലാവധി. റീചാർജ് ചെയ്യുന്ന മുഴുവൻ തുകയും ക്യാഷ്ബാക്കായി ലഭിക്കുമെന്നതാണ് വലിയ ഓഫർ.

പ്രീപെയ്ഡ് വരിക്കാർക്ക് 1699 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു വർഷത്തേക്ക് വോയ്സ്, ഡേറ്റ, എസ്എംഎസ് എന്നിവ ഉപയോഗിക്കാം. അൺലിമിറ്റഡ് കോൾ, അതിവേഗ 4ജി ഡേറ്റ എന്നിവ ലഭിക്കും. ഓഫർ പ്രകാരം ദിവസം 1.5 ജിബി ഡേറ്റയാണ് ലഭിക്കുക. എന്നാൽ 1.5 ജിബി കഴിഞ്ഞാലും വേഗം കുറഞ്ഞ ഇന്റർനെറ്റ് ഉപയോഗിക്കാം. 

365 ദിവസത്തേക്ക് 547 ജിബി ഡേറ്റയാണ് നല്‍കുന്നത്. 1699 രൂപയുടെ ക്യാഷ്ബാക്ക് നാല് കൂപ്പണുകളായാണ് ലഭിക്കുക. മൈജിയോ ആപ്പ് വഴിയാണ് ഈ കൂപ്പൺ ഉപയോഗിക്കാൻ കഴിയുക. മൂന്നു 500 രൂപ കൂപ്പണുളും ഒന്ന് 200 രൂപ കൂപ്പണുമാണ്. റിലയൻസ് സ്റ്റോറുകളിൽ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ വിലയുള്ള സാധനങ്ങൾ വാങ്ങുമ്പോൾ 500 രൂപ കൂപ്പണുകള്‍ ഉപയോഗിക്കാം.

related stories