Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും ചെറിയ പരസ്യം കാണണോ?

small-ad

ലോകത്തിലെ ഏറ്റവും ചെറിയ ഡിജിറ്റൽ പരസ്യം കാണാൻ അവസരം. നെതർലൻഡിലെ ഒരു കമ്പനി ലോകത്തിലെ ഏറ്റവും ചെറിയ പരസ്യം സൃഷ്ടിച്ച് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര ചെറുതാണ് പരസ്യം. 

ASML എന്ന ഒരു ചിപ് മെഷീൻ കമ്പനിയാണ് 22.37 മൈക്രോമീറ്റർ സ്ഥലത്ത് പരസ്യം നിർമിച്ചിരിക്കുന്നത്. മനുഷ്യന്റെ മുടി 75 മൈക്രോമീറ്റർ വീതിയുളളതാണ്. ഇതിനേക്കാൾ എത്രയോ ചെറുതാണ് പരസ്യം.

ടെക്കി വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാനുള്ള ക്യാംപെയ്‍നിന് വേണ്ടിയാണ് ഈ കുഞ്ഞു പരസ്യം എഎസ്എംഎൽ എന്ന കമ്പനി നിർമിച്ചത്. പരസ്യം ഗിന്നസ് വേൾഡ് റിക്കോർഡ്സിലും ഇടം നേടി.  'To Truly Go Small You Have To Think Big #Smallest_AD ASML' എന്നായിരുന്നു പരസ്യം വാചകം.