Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോ ജിഗാഫൈബർ ഇന്ത്യയെ മൂന്നാമതെത്തിക്കും: മുകേഷ് അംബാനി

jio-ambani

4ജി നെറ്റ്‌വർക്കിൽ വൻ വിജയം നേടിയ റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സേവനം ജിഗാഫൈബർ ഇന്ത്യയെ മുന്നിലെത്തിക്കുമെന്ന് മുകേഷ് അംബാനി. ലോകത്തെ ഫിക്സഡ് ബ്രോഡ്ബാൻഡ് കണ്ക്ടിവിറ്റിയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമാണ് അംബാനിയുടെ പ്രവചനം.

മാസം 1000 രൂപയിൽ കുറഞ്ഞ തുകയ്ക്ക് സെക്കൻഡിൽ 100 എംബി വേഗമുള്ള ബ്രോഡ്ബാൻഡാണ് ജിയോ ഓഫര്‍ ചെയ്യുന്നത്. ഫിക്സഡ് ബ്രോഡ്ബാൻഡ് കണ്ക്ടിവിറ്റിയിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനം 135 ആണ്.

ജിഗാഫൈബർ കൂടി വരുന്നതോടെ രാജ്യത്തെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നും 4ജി യിൽ നിന്ന് 5ജിയിലേക്ക് മാറുമെന്നാണ് കരുതുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസ്സിൽ സംസാരിക്കുകയാരുന്നു മുകേഷ് അംബാനി.

related stories