Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമാനുജം പോബിസെട്ടി: ഡിജിറ്റൽ ഭാവി പ്രവചിക്കുന്നതിൽ കേമൻ

Ramanujam_Pobbisetty_784x410

ഡെസ്ക്ടോപ്പിനെക്കാൾ അധികം സമയം ഇന്ത്യക്കാർ ചെലവിടുന്നത് മൊബൈൽ ഫോണുകളിലാണെന്ന് രാമാനുജം പോബിസെട്ടിയുടെ വാക്കുകൾക്ക് ഒരിക്കൽ ആരും വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല. വിദൂരതയിലുള്ള എന്തോ ഒരു സംഭവവികാസമെന്ന ചിന്തയായിരുന്നു മിക്കവർക്കും. എന്നാൽ ആ സത്യം വളരെ വേഗത്തിൽ ഡിജിറ്റൽ ലോകത്തെ കീഴടക്കി വന്നണഞ്ഞതോടെ ഉപയോക്താക്കളുടെ മാറുന്ന അഭിരുചിക്കൊപ്പം ചുവടുവയ്ക്കാനായി സ്വയം നവീകരിക്കുകയും പുനക്രമീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ് മിക്ക കമ്പനികളും.

ഈ വലിയ ചുവടുമാറ്റം ഭംഗിയായി കൈകാര്യം ചെയ്യാൻ ഇന്ത്യയെ സഹായിക്കുന്ന കമ്പനികളിലൊന്നാണ്, രാമാനുജം എന്‍റർപ്രൈസ് സെയില്‍സ് ഡയറക്ടറായി ജോലി നോക്കുന്ന കോംസ്കോർ ഐഎൻസി. ഉപയോക്താക്കൾ, ബ്രാൻഡുകള്‍, വിവിധ പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളുടെ രീതികൾ എന്നിവ കൃത്യമായി പഠിക്കുന്ന ക്രോസ്–പ്ലാറ്റ്ഫോം നിരീക്ഷണ കമ്പനിയാണ് കോംസ്കോർ. ചുരുക്കത്തിൽ‌ ഉപഭോക്താവിന്‍റെ ഡിജിറ്റൽ യാത്രക്കൊപ്പം നീങ്ങാൻ ബ്രാൻഡുകളെ കോംസ്കോർ സജ്ജമാക്കുന്നു.

കോം സ്കോറിന്‍റെ  സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും പുതിയ സാധ്യതകൾ കണ്ടെത്തുന്നതിലും വിപണിയിലെ സാന്നിധ്യം വർധിപ്പിക്കുന്നതിലും വ്യാപൃതനാണ് രാമാനുജം. കോംസ്കോർ ഇന്ത്യ ഓഫീസിന്‍റെ ഭാഗമായ വ്യക്തിയെന്ന നിലയിൽ പബ്ലിഷർ ഇക്കോ സിസ്റ്റത്തിന്‍റെ വികസനത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ആകെയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ 75 ശതമാനം സമയവും 35 വയസിനു താഴെയുള്ള ഉപയോക്താക്കളാണ് നെറ്റിൽ ചിലവിടുന്നതെന്നാണ് കോംസ്കോറിന്‍റെ കണ്ടെത്തൽ. സമൂഹമാധ്യമങ്ങൾ, ഒടിടി മുഖേനെയുള്ള പരസ്യം, ഓണ്‍ലൈൻ ചില്ലറ വ്യാപാരം എന്നിവ ഇതിനാൽ തന്നെ പ്രസക്തമാണ്. 

ഇന്‍റർനെറ്റ് ഉപയോഗത്തിന് ഇന്നു ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മൊബൈലാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞിട്ടുണ്ട്. എന്നാൽ മൊബൈൽ തരംഗത്തിനൊപ്പം മുന്നേറാൻ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കോംസ്കോറിന്‍റെ വിലയിരുത്തൽ. മൊബൈൽ ആപ്പിനെക്കാളുപരി മൊബൈൽ വെബിലാണ് പരസ്യക്കാർ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ഈ പ്രവണത തലകീഴായി മറിയുമെന്നാണ് രാജാനുജത്തിന്‍റെ കമ്പനി വിശ്വസിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനുകളിലെ പരസ്യം മൊബൈൽ വെബിലെയും ഡസ്ക്ടോപ്പിലെയും പരസ്യത്തെ മറികടക്കുമെന്നാണ് പ്രവചനം. മൊബൈലുകളിൽ സ്റ്റോറേജ് സ്പേസ് വർധിച്ചതും മൊബൈൽ ആപ്ലിക്കേഷനുകള്‍ ഉപയോക്താവിനു നൽകുന്ന സുഖകരമായ അനുഭവവും ഇതുവഴി കൂടുതൽ സമയം അവരതിൽ ചിലവിടുന്നതുമെല്ലാമാണ് ഇത്തരമൊരു പ്രവചനത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. മൊബൈൽ ആപ്ലിക്കേഷനുകൾ കൂടുതൽ മികച്ച മൊണറ്റൈസേഷൻ സാധ്യതകൾ തുറന്നിടുന്നുവെന്നതും നിർണായകമായ ഒരു ഘടകമാണ്.

വിവിധ കർമ്മ മേഖലകളിൽ മർമ്മ പ്രധാനമായ സ്ഥാനങ്ങളിൽ ജോലി ചെയ്ത അനുഭവസമ്പത്ത് രാജാനുജനത്തിന്‍റെ സഹജവാസനകളുടെ രൂപീകരണത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. സോഫ്റ്റ്‍വെയർ എൻജിനീയറായാണ് താൻ പ്രവർത്തനം തുടങ്ങിയത്. പരസ്യം, ബ്രാൻ‌ഡ് മാനേജ്മെന്‍‌റ് എന്നിവയിലൂടെ കടന്നുവന്ന് ഒടുവിൽ സെയിൽസിലെത്തി. മാധ്യമം, ടെക്നോളജി, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ ഞാൻ ജോലിയെടുത്തിട്ടുണ്ട്. കോംസ്കോറിലേക്ക് വരുന്നതിന് മുമ്പ് മൈക്രോസോഫ്റ്റിന്‍റെ ഭാഗമായിരുന്നു – രാമാനുജം പറഞ്ഞു.

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബാച്ചിലർ ഓഫ് എൻജിനീയറിങ് ബിരുദം സ്വന്തമാക്കിയ രാമാനുജം ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്നും എംബിഎയും പൂർത്തിയാക്കിയിട്ടുണ്ട്. മാധ്യമ, ടെക്നോളജി. റിയൽ എസ്റ്റേറ്റ് മേഖലകളിൽ 15 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഇദ്ദേഹം പുതിയതും അറിയപ്പെടുന്നതുമായ പല ബ്രാന്‍ഡുകളുടെയും പിന്നിലെ കരുത്തായി പ്രവർത്തിച്ചിട്ടുണ്ട്. ടെലിഗ്രാഫിലെ ബ്രാൻഡ് മാനേജരായും വളർന്നു വരുന്ന ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെയ്ംലെർ ക്രിസിൽ കമ്പനിയിലാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസിൽ‌ രാമാനുജവും

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2018 രാമാനുജം പോബിസെട്ടിയും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ രണ്ടാം ഭാഗം കൊച്ചിയിൽ നവംബര്‍ 24 നാണ് നടക്കുന്നത്. 'ടെക്സ്പെക്റ്റേഷന്‍സ് 2018' ൽ ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ പങ്കെടുക്കും. ‘റീബിൽഡ്, റീഗെയ്ൻ, റീടെയ്ൻ’ എന്നതാണ് ടെക്സ്പെക്റ്റേഷന്‍സ് 2018 ഡിജിറ്റൽ സംഗമത്തിന്റെ ആശയം. പുതുചലനങ്ങളുടെയും മാറ്റങ്ങളുടെയും പരീക്ഷണശാലയായ ഡിജിറ്റല്‍ മേഖലയിലെ ഗൗരവവിഷയങ്ങൾ 'ടെക്സ്പെക്റ്റേഷന്‍സ് 2018 ലെ മുഖ്യ ചർച്ചാ വിഷയങ്ങളാകും.

784x410

ധനകാര്യസേവന സ്ഥാപനമായ ജിയോജിത് (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്) ആണ് 'ടെക്സ്പെക്റ്റേഷന്‍സ് 2018 ന്റെ  ടൈറ്റിൽ സ്പോൺസർ. ഓൺലൈൻ വഴിയുള്ള ഓഹരി കച്ചവട സേവങ്ങൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപം, പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ എന്നിവ പ്രദാനം ചെയ്യുന്ന ജിയോജിത്ത്, സാമ്പത്തിക സേവന രംഗത്തെ ഇന്ത്യയിലെ മുൻ നിരയിലുള്ള കമ്പനിയാണ്.  ഓഹരികൾ, ഡെറിവേറ്റീവ്സ്, കറൻസി ഫ്യൂച്ചറുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഐപിഒ എന്നീ മേഖലകളിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിൽ ജിയോജിത് വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

related stories