Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകാംഗം ബിന്നിയെ വാള്‍മാര്‍ട്ട് നൈസായി ഒഴിവാക്കിയതോ?

binny-bansal

ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ബിന്നി ബന്‍സാല്‍, സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനം രാജിവച്ചത് എന്തിന് എന്ന ചോദ്യമുയരുകയാണ്. ബിന്നിയോ, ഫ്‌ളിപ്കാര്‍ട്ടിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ വാള്‍മാര്‍ട്ടോ കൃത്യമായ വിവരം തരുന്നില്ല എന്നതാണ് ഊഹാപോഹങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. 

ഇത് ബിന്നിയെ പുറത്താക്കാനുള്ള പ്ലാനായിരുന്നോ?

വാള്‍മാര്‍ട്ട് പറയുന്നത് ബിന്നിയില്‍നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ്. എന്നാല്‍, താന്‍ ഈ ആരോപണത്തെക്കുറിച്ചറിഞ്ഞ് ഞെട്ടിപ്പോയി എന്ന് അദ്ദേഹവും പ്രതികരിച്ചു. ബിന്നിക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വാള്‍മാര്‍ട്ട് നിയോഗിച്ച സംഘത്തിന് തെളിവുകളൊന്നും ലഭിച്ചില്ല എന്നും പറയുന്നു. അപ്പോള്‍പ്പിന്നെ എന്തിനാണ് അദ്ദേഹം രാജിവച്ചത്? റോയിട്ടേഴ്‌സിന്റെ വാര്‍ത്ത പറയുന്നത് ബിന്നിക്കെതിരെ ഈ വര്‍ഷം ജൂലൈയില്‍ ഒരു ലൈംഗികാരോപണം ഉയര്‍ന്നിരുന്നുവെന്നും ഇത് ഒരു മുന്‍ ഫ്‌ളിപ്കാര്‍ട്ട് ജോലിക്കാരിയില്‍ നിന്നാണ് എന്നുമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ബിന്നിയില്‍ നിന്ന് ലൈംഗികാക്രമണം നേരിട്ടു എന്നാണ് പരാതിയത്രെ.

താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണെന്നു ബിന്നി പറയുന്നുണ്ടെങ്കിലും, വാള്‍മാര്‍ട്ട് പറയുന്നത് അന്വേഷണസംഘത്തോടുള്ള ബിന്നിയുടെ പ്രതികരണം തുറന്നതായിരുന്നില്ല എന്നാണ്. കൂടാതെ, അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് മറ്റു ചില പാകപ്പിഴകകള്‍ കൂടെ ഉണ്ടായതായും അവര്‍ പറയുന്നു. എന്നാല്‍, ഇത് വാള്‍മാര്‍ട്ടിന്റെ ഒരു കളിയായിരുന്നോ എന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്. വാള്‍മാര്‍ട്ട് 16 ബില്ല്യന്‍ ഡോളര്‍ മുടക്കി ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി വാങ്ങുകയായിരുന്നു. കുറച്ചു മാസങ്ങളായി ബിന്നിയെ മാറ്റാന്‍ കമ്പനിയുടെ സുപ്രധാന സ്ഥാനത്തുനിന്നു മാറ്റിനിറുത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തകാലത്ത് അദ്ദേഹത്തെ കമ്പനിയുടെ ദൈനംദിന കാര്യങ്ങളിലേക്ക് അടുപ്പിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്.

ഇതെല്ലാം സംഭവിച്ചുവെങ്കിലും ബിന്നി ഫ്‌ളിപ്കാര്‍ട്ടിന്റെ ബോര്‍ഡില്‍ തുടരും. കമ്പനിയുടെ നല്ലൊരു ശതമാനം ഷെയറും അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. പക്ഷെ, തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം അന്വേഷണസംഘത്തോട് ബോധിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ബിന്നിയും സ്്ത്രീയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതപ്രകാരമുള്ള ബന്ധം?

അതേസമയം, ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പറയുന്നത് ബിന്നിയും സ്ത്രീയും തമ്മില്‍ നിലനിന്നിരുന്നത് പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ്. എന്നാല്‍, ബിന്നി ഈ കാര്യവും തള്ളിക്കളഞ്ഞുവെന്നാണ് അറിയുന്നത്. ബിന്നിക്കെതിരെ ആരോപണം ഉയര്‍ത്തിയ സ്ത്രീ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ജോലി ചെയ്യുന്നില്ല എന്നും പറയുന്നു.