Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈലറ്റുമാർ അറിഞ്ഞില്ല ആ ‘ഫീച്ചർ’, പറന്നത് വൻ ദുരന്തത്തിലേക്ക്, സംഭവിച്ചതെന്ത്?

lion-air

ഇന്തൊനീഷ്യന്‍ കമ്പനി ലയണ്‍ എയറിന്റെ വിമാനം തകര്‍ന്നതിന്റെ കാരണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് അന്വേഷണ സംഘം. ലയണ്‍ എയര്‍ 610 വിമാനത്തിന്റെ (ബോയിങ് 737 MAX 8) പൈലറ്റും കോ പൈലറ്റും ചേര്‍ന്നാല്‍ ഏകദേശം 11,000 മണിക്കൂര്‍ വിമാനം പറപ്പിച്ച പരിചയം അവര്‍ക്കിടിയിലുണ്ടെന്നു കാണാം. കാലാവസ്ഥയും പ്രതികൂലമായിരുന്നില്ല. അങ്ങനെയിരിക്കേ പറന്നു പൊങ്ങി കേവലം 13 മിനിറ്റിനുള്ളില്‍ ഏറ്റവും പുതിയ വിമാനം ജാവാ കടലില്‍ പതിക്കാന്‍ കാരണമെന്തെന്ന് അന്വേഷിച്ചു തലപുകയ്ക്കുകയാണ് വ്യോമയാന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും വിമാന യാത്രക്കാരും.

വിമാനം തകർന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നു തന്നെ പറയാം. എന്നാല്‍, ഇപ്പോഴത്തെ ശ്രദ്ധ വിമാനം നിര്‍മിച്ച കമ്പനിയായ ബോയിങ്ങിലേക്കു തിരിഞ്ഞിരിക്കുകയാണ്. വിമാനത്തിന്റെ പതനത്തിനു പിന്നില്‍ പൈലറ്റുമാര്‍ക്ക് അത്ര പരിചയമില്ലാത്ത സാങ്കേതിക ഫീച്ചറാണോ എന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. ഇതേപ്പറ്റി പൈലറ്റിന് അറിയാമായിരുന്നെങ്കില്‍ 189 പേരുടെയും ജീവന്‍ രക്ഷിക്കാനാകുമായിരുന്നു എന്നാണ് വ്യോമഗതാഗത വിദഗ്ധര്‍ പറയുന്നത്.

അപകടത്തില്‍ മരിച്ചവരുടെ മാതാപിതാക്കള്‍ ബോയിങ്ങിനെതിരെ കേസും കൊടുത്തു കഴിഞ്ഞു. വിമാനത്തിന് സുരക്ഷിതമല്ലാത്ത ഡിസൈന്‍ ആയിരുന്നുവെന്നാണ് അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മുന്‍ തലമുറയിലുള്ള ബോയിങ് 737 വിമാനങ്ങള്‍ക്കില്ലാത്ത സുരക്ഷാ ഫീച്ചര്‍ തകര്‍ന്ന 737 MAX 8 മോഡലിനുണ്ടായിരുന്നുവെന്നും അത് പൈലറ്റുമാര്‍ക്ക് അറിയില്ലായിരുന്നുവെന്നും കരുതുന്നു. എന്നാല്‍, ബോയിങ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡെന്നിസ് ( Dennis Muilenburg) പറയുന്നത് ഈ വിവരം വിമാനത്തെ പരിചയപ്പെടുത്തുന്ന പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നാണ്. ബോയിങ് കമ്പനിയുടെ മറ്റൊരു വക്താവു പറഞ്ഞത് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ്. പക്ഷേ, ഇത്തരം സാഹചര്യങ്ങളില്‍ എന്താണു ചെയ്യേണ്ടത് എന്നതിനെപ്പറ്റി ലോകത്ത് അവരുടെ വിമാനം ഉപയോഗിക്കുന്ന കമ്പനികള്‍ക്കെല്ലാം രണ്ടു തവണ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നും വക്താവു വെളിപ്പെടുത്തി. 737 മാക്സിന്റെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ക്കൊരു പേടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

lion-air

വ്യോമ ഗതാഗത വിദഗ്ധർ പറയുന്നത് അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുൻപ് എടുത്തുചാടി തീരുമാനത്തിലെത്തരുതെന്നാണ്. പക്ഷേ, അവരും പറയുന്നത് ബോയിങ്ങിന് പലതും ചെയ്യാമായിരുന്നുവെന്നാണ്. മരിച്ചയാളുകളുടെ കുടുംബങ്ങളില്‍ മാത്രമല്ല നടുക്കം സൃഷ്ടിച്ചത് മറിച്ച് വ്യോമയാന മേഖലയെ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഇത്തരം നിരീക്ഷണങ്ങളോടു പ്രതികരിക്കാന്‍ ബോയിങ് വിസമ്മതിച്ചു.

ഇന്തൊനീഷ്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ലയണ്‍ എയര്‍ ആണ് ബോയിങിന്റെ 737 MAX 8 ആദ്യമായി പരീക്ഷിക്കാന്‍ തീരുമാനിക്കുന്നത്. ഇത് ഇന്ധനം കുറച്ച് ഉപയോഗിക്കുന്നതും പരിസ്ഥിതി മലിനീകരണം കുറവുള്ളതുമാണ്. പക്ഷേ, ഏതു പുതിയ വിമാനവും ഇറങ്ങുമ്പോള്‍ പൈലറ്റുമാര്‍ക്കു നല്‍കേണ്ട പരിശീലനം ലയണ്‍ എയറിന്റെ ജീവനക്കാർക്കു നല്‍കിയോ എന്ന സംശവും ഉയരുന്നുണ്ട്. ഇത്തരം, ട്രെയ്‌നിങ് രണ്ടു ദിവസം വരെയാണ് നീളാറുള്ളത്. പക്ഷേ, അതിലൂടെ പുതിയ സിസ്റ്റത്തെക്കുറിച്ച് മനസിലാക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിക്കും.

lion-air

മാക്‌സ് 8ന്റെ മനൂവറിങ് ക്യാരക്ടറെസ്റ്റിക്‌സ് ഓഗമെന്റേഷന്‍ സിസ്റ്റത്തെക്കുറിച്ച് (maneuvering characteristics augmentation system (MCAS) പൈലറ്റുമാര്‍ക്ക് വേണ്ടത്ര ഗ്രാഹ്യമുണ്ടായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതൊരു സുരക്ഷാ സിസ്റ്റമാണ്. ലയന്‍ എയര്‍ അടക്കമുള്ള പല രാജ്യാന്തര വിമാന കമ്പനികളുടെയും പൈലറ്റുമാര്‍ക്ക് ഇതെപ്പറ്റി അറിവില്ലായിരുന്നുവെന്നാണ് ആരോപണം ഉയരുന്നത്. ബോയിങ്ങോ മറ്റാരെങ്കിലുമോ ഇതിനെപ്പറ്റി തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ലയന്‍ എയറിന്റെ ഓപ്പറേഷണല്‍ ഡയറക്ടര്‍ പറയുകയും ചെയ്തു. ഇങ്ങനെ ഒരു ഫീച്ചറുള്ളതായി തങ്ങള്‍ക്ക് അറിയില്ലായിരുന്നു. അതൊകൊണ്ടു തന്നെ പൈലറ്റുമാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

related stories