Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തില്‍ ഇന്ന് ഹർത്താലാണോ? ഉത്തരം തേടി ലക്ഷങ്ങൾ

Whatsapp Hartal

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ നിന്നുള്ളവർ ഗൂഗിളില്‍ ഏറ്റവും കൂടുതൽ തിരഞ്ഞത് ഹർത്താൽ ആയിരുന്നു. ശബരിമല വിഷയവുമായ ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ ഹർത്താൽ ഉണ്ടോ എന്ന് നിരവധി പേരാണ് അന്വേഷിക്കുന്നത്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും വ്യാജ ഹർത്താൽ പ്രഖ്യാപനങ്ങളും പോസ്റ്റുകളും നിറഞ്ഞിരിക്കുന്നു.

harthal in kerala today, harthal, is today harthal in kerala എന്നീ അന്വേഷങ്ങളാണ് കാര്യമായി നടക്കുന്നത്. ഫെയ്സ്ബുക്കിലും നിരവധി പേര്‍ അന്വേഷിക്കുന്നത് ഇന്ന് ഹര്‍ത്താല്‍ ഉണ്ടോ എന്നാണ്. വാട്സാപ്പിലാണ് ഏറ്റവും കൂടുതൽ അന്വേഷണം. മിക്ക ഗ്രൂപ്പുകളിലും ഹർത്താലുമായി ബന്ധപ്പെട്ട ദിവസവും എന്തെങ്കിലും പോസ്റ്റുകള്‍ കാണാം.

ഇതിനിടെ ഹർത്താലുകളുടെ വ്യാജ പോസ്റ്റുകളും വ്യാപകമാണ്. പൊതുജനങ്ങളെ വഴിതെറ്റിക്കുന്ന ഹർത്താൽ വാർത്തകളുടെ ഉറവിടങ്ങളും വാട്സാപ്പ് ഗ്രൂപ്പുകളാണ്. ആരെങ്കിലും നാളെ ഹർത്താൽ എന്ന് പോസ്റ്റിട്ടാൽ അതിവേഗമാണ് ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുന്നത്. എന്നാൽ ഇത്തരം വ്യാജ പോസ്റ്റുകളും സത്യാമറിയാനാണ് മിക്കവരും ഗൂഗിളിൽ സെർച്ച് ചെയ്യുന്നത്. എന്നാൽ അവിടെ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചെന്ന് വരില്ല.