Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നത് പറ പറക്കും ഇന്റർനെറ്റ്; 5ജി ഇനി വൈകില്ല

5g-phone

സാംസങും യുഎസ് ടെലികോം കമ്പനിയായ വെറൈസനും ചേർന്ന് യുഎസിലെ ആദ്യ 5ജി ഫോൺ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ക്വാൽകോം കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്നാപ്ഡ്രാഗൻ 855 എന്ന 5ജി സിസ്റ്റം ഓൺ ചിപ് ആയിരിക്കും ആദ്യതലമുറ 5ജി ഫോണുകൾക്ക് കരുത്താവുന്നത്. ക്വാൽകോമുമായി സഹകരിക്കുന്ന സാംസങ് സേവനദാതാവായ വെറൈസനുമായി 5ജി സേവനം ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. 

2019 ആദ്യം തന്നെ ഫോൺ വിപണിയിലെത്തിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി സാംസങ് യുഎസ് പ്രതിനിധികൾ അറിയിച്ചു. 2019 ആദ്യം ഫോൺ വിപണിയിലെത്തിക്കുമെന്ന് സാംസങ് ആദ്യമായാണ് പ്രഖ്യാപിക്കുന്നത്. ആപ്പിൾ ഐഫോണിൽ 5ജി കണക്ടിവിറ്റിയോടെ 2020ൽ വിപണിയിലെത്തിക്കാനിരിക്കെയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ 5ജി ഫോൺ എത്തിക്കാൻ സാംസങ് ശ്രമം. 

ചൈനീസ് കമ്പനികളായ ഷൗമി, ഹ്വാവേ തുടങ്ങിയവയും 5ജി സ്മാർട്ഫോണുകളുടെ പണിപ്പുരയിലാണ്. നിലവിൽ ലഭ്യമായ ഹൈസ്പീഡ് 4ജി കണക്‌ഷനെക്കാൾ അനേകമടങ്ങ് വേഗമായിരിക്കും 5ജിയിൽ ലഭിക്കുക.