Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

621 ലൈവ് ചാനലുകളുമായി ‘ഫ്രീ’ ജിയോ ടിവി; കേബിൾ, ഡിടിഎച്ച് വേണ്ട

JioTV

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ദിവസവും പുതിയ ടെക്നോളജിയും പ്ലാനുകളുമാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ആപ്പുകളാണ് ജിയോ അവതരിപ്പിച്ചത്. ജിയോ മ്യൂസിക്, ജിയോ മണി, ജിയോ ടിവി എന്നിവ പ്രധാനപ്പെട്ട ചില ജിയോ ആപ്പുകളാണ്. ഇതിൽ ജനപ്രീതി നേടിയ ആപ് ജിയോ ടിവിയാണ്. കേബിളും ഡിടിഎച്ച് സംവിധാനമൊന്നും വേണ്ടാതെ എപ്പോഴും എവിടെ നിന്നും ഉപയോഗിക്കാൻ സാധിക്കുന്ന ആപ്പാണ് ജിയോ ടിവി.

ഇപ്പോൾ ജിയോ ടിവി വഴി 621 ലൈവ് ചാനലുകളാണ് നൽകുന്നത്. ഇന്ത്യയിൽ ഒരു ആപ് വഴി ഏറ്റവും കൂടുതൽ ലൈവ് ചാനലുകള്‍ നൽകുന്ന സർവീസ് എന്നതും ജിയോടിവി സ്വന്തമാക്കി. വോഡഫോൺ പ്ലേ, എയർടെൽ എന്നീ ആപ്പുകളേക്കാൾ കൂടുതൽ ചാനലുകളാണ് ജിയോ നല്‍കുന്നത്.

ആൻഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളിൽ‍ സൗജന്യമായാണ് ജിയോടിവി സേവനം നല്‍കുന്നത്. ജിയോ ടിവിയിലെ ചാനലുകൾ 12 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സിനിമ, വിനോദം, കായികം, ന്യൂസ് റീജ്യനൽ, മതം തുടങ്ങിയവ പ്രധാന വിഭാഗങ്ങളാണ്. മലയാളം ഉൾപ്പടെ 16 ഭാഷകളിലുള്ള ചാനലുകളും ലഭ്യമാണ്. 621 ചാനലുകളിൽ 140 തിൽ കൂടുതൽ എച്ച്ഡി ചാനലുകളും ഉൾപ്പെടും.

621 ചാനലുകളിൽ 193 ന്യൂസ്, 122 വിനോദം, 50 മതം, 49 വിദ്യാഭ്യാസം, 27 കിഡ്സ്, 35 ഇൻഫോടെയ്ൻമെന്റ്, 8 വാണിജ്യ ന്യൂസ് ചാനലുകള്‍ ഉൾപ്പെടും. പ്ലേസ്റ്റോറിൽ ജിയോടിവിയുടെ ആപ് ഡൗൺലോഡിങ് പത്ത് കോടി കവിഞ്ഞു. എയർടെൽ ടിവി 375 പ്ലസ് ചാനലുകൾ നൽകുമ്പോൾ വോഡഫോൺ പ്ലേ 300 ലൈവ് ചാനലുകളാണ് ഓഫര്‍ ചെയ്യുന്നത്.

related stories