Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുളിക്കുന്നതിനിടെ ഐഫോണിൽ നിന്നു ഷോക്കേറ്റു, 15കാരിക്ക് ദാരുണാന്ത്യം

smartphone-bath

ബാത്ത് ടബ്ബിൽ കുളിക്കുന്നതിനിടെ ഐഫോൺ ഉപയോഗിച്ച പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. റഷ്യക്കാരിയായ ഇരിന റബ്ബിക്കോവ ഐഫോൺ ചാർജിലിട്ടാണ് ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കൾക്ക് മെസേജ് അയക്കുന്നതിനിടെ ഫോൺ വെള്ളത്തിൽ വീഴുകയായിരുന്നു. കയ്യിൽ നിന്ന് ഫോൺ വെള്ളത്തില്‍ വീണതോടെ ഷോക്കേറ്റു. ചാർജിലിട്ട ഫോണിൽ നിന്ന് വെള്ളത്തിലൂടെ ഷോക്കേറ്റ ഇരിനയെ വീട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വർഷം ഐഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമിൽ വെച്ച് ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് മുപ്പത്തിരണ്ടുകാരനായ റിച്ചാർഡ് ബുള്ളിന് അപകടം സംഭവിച്ചത്. ഫോൺ ചാർജിങ്ങിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു.

മരണം സംഭവിക്കാൻ കാരണം യുവാവിന്റെ അശ്രദ്ധയാണെങ്കിലും ഭാവിയിൽ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ തടയാൻ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ആപ്പിളിനോട് ആവശ്യപ്പെടുമെന്ന് അന്ന് ബ്രിട്ടീഷ് ടെക് വിദഗ്ധർ പറഞ്ഞിരുന്നു.

ലോകത്ത് സ്മാർട് ഫോൺ ഉപയോഗിക്കുന്നവരിൽ ഏഴു ശതമാനം പേർ കുളിക്കുമ്പോഴും ഫോൺ ഉപയോഗിക്കുന്നവരാണെന്ന് നേരത്തെ സർവെ റിപ്പോർട്ട് വന്നിരുന്നു. കുളിക്കുമ്പോൾ ചാർജിലിട്ട് ഫോൺ ഉപയോഗിക്കുന്നത് വൻ അപകടം തന്നെയാണ്. മിക്ക ഫോണുകളുടെ ചാർജറുകളും വെളളത്തിൽ വീണാൽ ഷോക്കേല്‍ക്കാൻ സാധ്യത കൂടുതലാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.