Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി സൊനാക്ഷിയെ ചതിച്ചു, 18,000 രൂപയ്ക്ക് കിട്ടിയത് സ്റ്റീൽ കഷ്ണം

sonakshi

ഓൺലൈൻ ഷോപ്പിങ് വഴിയുള്ള തട്ടിപ്പുകളും വ്യാജ ഉൽപന്നങ്ങളുടെ വിതരണവും കൂടിവരികയാണ്. ബോളിവുഡ് നടി സൊനാക്ഷി സിൻഹ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഓൺലൈൻ ഷോപ്പിങ് ചതിയുടെ കഥയാണ്.

പ്രമുഖ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിൽ നിന്ന് 18,000 രൂപയുടെ ഇയർ ഫോണാണ് സൊനാക്ഷി ഓർഡർ ചെയ്തത്. എന്നാൽ വീട്ടിലെത്തിയത് പാക്ക് ചെയ്ത വില കുറഞ്ഞ എന്തോ വസ്തുവായിരുന്നു. തട്ടിപ്പിനിരയായ സംഭവം ട്വിറ്റർ വഴിയാണ് ചിത്രങ്ങൾ സഹിതം സൊനാക്ഷി വെളിപ്പെടുത്തിയത്.

ഇത് സംബന്ധിച്ച് കസ്റ്റമർ കെയറുമായി സംസാരിക്കാൻ ശ്രമം നടത്തിയെന്നും സൊനാക്ഷി പറയുന്നുണ്ട്. എന്നാൽ കസ്റ്റമർ കെയർ തന്നോടു സംസാരിക്കാൻ താൽപര്യമില്ലെന്നാണ് പറഞ്ഞതെന്നും നടി പറയുന്നു. ആർക്കെങ്കിലും 18,000 രൂപയ്ക്ക് തിളങ്ങുന്ന ചവറ് വസ്തു വേണോ? വിഷമിക്കേണ്ട, ഞാനാണ് വിൽക്കുന്നത്. എന്താണ് നിങ്ങൾ ഓർഡർ ചെയ്തത് അതു തന്നെ ഞാൻ വീട്ടിലെത്തിക്കുമെന്നും സൊനാക്ഷി പരിഹാസത്തോടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ഭാര്യയ്ക്ക് വിവാഹവാർഷിക സമ്മാനം നൽകാൻ ഇ–ഷോപ്പിങ് വഴി ഐഫോൺ ഓർഡർ ചെയ്ത കോളിവുഡ് നടൻ നകുലിന് വ്യാജ ഫോൺ കിട്ടിയിരുന്നു. തെറ്റുപറ്റിയിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാനോ പ്രശ്നപരിഹാരത്തിനു എന്തെങ്കിലും നടപടി കൈകൊള്ളാനോ കമ്പനി തയാറായിട്ടില്ലെന്നു നടൻ കുറ്റപ്പെടുത്തലുമുണ്ടായി. 1.25 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ എക്സ്എസ് മാക്സാണു ഭാര്യ ശ്രുതിക്കായി നകുൽ ഓർഡർ ചെയ്തത്.