Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തനത്തിലും നിർമിത ബുദ്ധി, പദ്ധതിയുമായി ഗൂഗിൾ

Google-

ചികിൽസ നിർദേശിക്കാനും ശസ്ത്രക്രിയ നടത്താനും വരെ കഴിയുന്ന റോബട്ടുകളും നിർമിതബുദ്ധിയുമുള്ള ലോകത്ത് മാധ്യമപ്രവർത്തനത്തിലും നിർമിതബുദ്ധിയുടെ മികവ് എത്തിക്കാൻ ഗൂഗിൾ. മാധ്യമപ്രവർത്തകരുടെ ജോലി ഏറ്റെടുക്കുന്നതിനല്ല, അവർക്ക് പരിശീലനം നൽകുന്നതിനും വാർത്തകളിലെ പിശകുകൾ കുറയ്ക്കാൻ അവരെ സഹായിക്കുന്നതിനുമാണ് ജേണലിസം എഐ മുൻഗണന നൽകുന്നത്. 

രാജ്യാന്തര ഏജൻസിയായ പോളിസ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ഗൂഗിൾ ജേണലിസം എഐ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മാധ്യമരംഗത്തെ അടുത്ത വിപ്ലവത്തിന് അരങ്ങൊരുക്കാൻ ഗൂഗിൾ തുടങ്ങിയിരിക്കുന്ന ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ ഭാഗമാണ് ജേണലിസം എഐ. നിർമിതബുദ്ധിയും നവസാങ്കേതികവിദ്യകളും മാധ്യമപ്രവർത്തനത്തിൽ പ്രയോജനപ്പെടുത്തുന്നതിനാവും ജേണലിസം എഐ മുൻഗണന നൽകുക. 

ഇതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള മാധ്യമങ്ങൾ പുതിയ സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെപ്പറ്റി അടുത്ത വർഷം വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. മാധ്യമരംഗത്ത് ആധുനിക സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ഗൂഗിൾ ന്യൂസ് ലാബ് ജേണലിസം എഐയിൽ ഇതിനോടകം 16 ഭാഷകളിലായി ഒന്നര ലക്ഷത്തോളം പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.