Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ ഷോപ്പിങ് ഇന്ത്യയിൽ, ഇത് തികച്ചും സൗജന്യം

google-shopping

ഓൺലൈൻ ഷോപ്പിങ്ങിൽ വ്യത്യസ്തമായ സമീപനവുമായി ഗൂഗിൾ ഷോപ്പിങ് ഇന്ത്യയിൽ സേവനം ആരംഭിച്ചു. ഓൺലൈൻ, ഓഫ്‍ലൈൻ വ്യാപാരികൾ തമ്മിലുള്ള വിടവു നികത്തുന്നതിനും ഉപഭോക്താക്കൾക്ക് വിവിധ വ്യാപാരികളുടെ വില താരതമ്യം ചെയ്ത് അനുയോജ്യമായ ഉൽപന്നങ്ങൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഗൂഗിൾ ഷോപ്പിങ് അവസരമൊരുക്കുന്നു. 

ഗൂഗിൾ സേർച്ചിന്റെ മാതൃകയിൽ തന്നെ ഏതുൽപന്നവും സേർച്ച് ചെയ്ത് കണ്ടെത്താം. വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്നുള്ള വിലകളും ഉൽപന്നത്തിന്റെ താഴെ കൊടുക്കും. ഇഷ്മുള്ളവ തിരഞ്ഞെടുക്കാം. മറ്റൊരു സവിശേഷത, ചെറുകിടക്കാർക്കും തങ്ങളുടെ ഉൽപന്നങ്ങൾ ഗൂഗിൾ ഷോപ്പിങ്ങിൽ ലിസ്റ്റ് ചെയ്യാമെന്നതാണ്. ഇത് സൗജന്യമാണ്. 

ഷോപ്പിങ് സേവനത്തിൽ ഗൂഗിൾ ഒന്നും വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നില്ല, ഓൺലൈൻ-ഓഫ്‌ലൈൻ വ്യാപാരികൾക്കും ഉപയോക്താക്കൾക്കും ലളിതമായ ഒരു പ്ലാറ്റ്ഫോം ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. വിലാസം.