Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവൽസരത്തിൽ വൻ ഓഫറുകളുമായി ജിയോ, റീചാർജ് തുക മുഴുവൻ തിരിച്ചു നൽകും

JIO-PRIME

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ വരിക്കാരെ പിടിച്ചുനിർത്താനായി വൻ ഓഫറുമായി രംഗത്ത്. പുതുവൽസരം പ്രമാണിച്ച് 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ മുഴുവൻ തുകയും തിരിച്ചു നൽകുന്ന ക്യാഷ്ബാക്ക് ഓഫറാണ് ജിയോ അവതരിപ്പിക്കുന്നത്. ജിയോ ഹാപ്പി ന്യൂ ഇയർ ഓഫർ പ്രകാരം റീചാർജ് ചെയ്താൽ 399 രൂപ എജിയോ കൂപ്പൺ ലഭിക്കും.

ഡിസംബർ 28 മുതൽ ജനുവരി 31 വരെയാണ് ഓഫർ. 399 രൂപയുടെ റീചാർജിൽ ഉപയോക്താക്കൾക്ക് 84 ദിവസത്തേക്ക് 126 ജിബി ഡേറ്റ (പ്രതിദിനം 1.5 ജിബി നിരക്കിൽ), സൗജന്യ എസ്എംഎസ്, സൗജന്യ കോൾ വരെ ഉപയോഗിക്കാം. ഇതോടൊപ്പം ജിയോ സെലിബ്രേഷൻ പാക്ക് 2 ജിബി അധിക ഡേറ്റയും ഇതോടൊപ്പം ലഭിക്കും. അഞ്ചു ദിവസത്തേക്ക് ഈ ഡേറ്റ ഉപയോഗിക്കാം.

399 റീചാർജ് പാക്ക് ചെയ്യുന്നവർക്ക് 399 രൂപയുടെ എജിയോ വൗച്ചറായാണ് ക്യാഷ്ബാക്ക് പണം ലഭിക്കുക. എജിയോയിൽ നിന്ന് 1000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസിന് 399 രൂപയുടെ കൂപ്പൺ ഉപയോഗിക്കാം. കൂപ്പൺ മൈജിയോ ആപ്പ് വഴിയാണ് നൽകുന്നത്. ഈ വൗച്ചറുകൾ മാര്‌ച്ച് 15 ന് മുൻപ് ഉപയോഗിക്കേണ്ടതുണ്ട്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.