sections
MORE

ഹർത്താൽ: പണിയെടുക്കാതെ വീട്ടിലിരിക്കും മലയാളി, കണക്കുകൾ പുറത്ത്

harthal
SHARE

ഹൽത്താൽ, പണിമുടക്ക്, ബന്ദ്, സ്ട്രൈക്ക് അങ്ങനെ എന്തുമാകട്ടെ, മലയാളിക്ക് ഇഷ്ടമാണ്. അടുത്ത ഹർത്താൽ, പണിമുടക്ക് എന്നാണെന്ന് നേരത്തെ അന്വേഷിച്ച് വേണ്ടതെല്ലാം മലയാളി ചെയ്തിരിക്കും. ആരു ഹർത്താൽ പ്രഖ്യാപിച്ചാലും മലയാളികൾ പുറത്തിറങ്ങില്ല. ഓരോ ഹർത്താലും ഉറപ്പുവരുത്താനായി പണ്ടൊക്കെ മാധ്യമസ്ഥാപനങ്ങളിലാണ് വിളിച്ച് അന്വേഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ സെർച്ച് എൻജിൻ ഗൂഗിളിനെയാണ് സമീപിക്കുന്നത്. പണിയെടുക്കാതെ വീട്ടിലിരിക്കാനും ഹർത്താൽ ദിനങ്ങള്‍ അന്വേഷിച്ചും ഗൂഗിളിനെ ഏറ്റവും കൂടുതൽ ആശ്രയിച്ചത് ആരായിരിക്കും? – സംശയമെന്ത് മലയാളികൾ തന്നെ.

സ്ട്രൈക്ക്, പണിമുടക്ക്, ഹർത്താൽ എന്നീ വാക്കുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് കേരളക്കാരാണ്. കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ മെയ്, ജൂലൈ മാസങ്ങളിലാണ് സ്ട്രൈക്ക് എന്ന് കൂടുതൽ തിരഞ്ഞിരിക്കുന്നത്.

എന്നാൽ ഹർത്താലിന്റെ കണക്കുകൾ നോക്കുമ്പോൾ മലയാളി ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ ഒരു വർഷം മുഴുവൻ രാവും പകലുമില്ലാതെ മലയാളികൾ തിരഞ്ഞത് നാളത്തെ ഹർത്താലുകളെ കുറിച്ചായിരുന്നു. ലോകത്ത് ഒരിടത്തും ഇത്തരമൊരു സെർച്ചിങ്ങിന് ഗൂഗിൾ മറുപടി നൽകേണ്ടി വന്നിട്ടുണ്ടാകില്ല. hartal in kerala 2018, kerala hartal tomorrow എന്നിവയാണ് പ്രധാന സെർച്ചിങ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ നിന്നുള്ളവർ ഗൂഗിളില്‍ ഏറ്റവും കൂടുതൽ തിരഞ്ഞതും ഹർത്താൽ ആയിരുന്നു. ശബരിമല വിഷയവുമായ ബന്ധപ്പെട്ട് കേരളത്തിൽ ഹർത്താൽ ഉണ്ടോ എന്നാണ് കഴിഞ്ഞ ആഴ്ചകളിൽ നിരവധി പേർ അന്വേഷിച്ചത്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും വ്യാജ ഹർത്താൽ പ്രഖ്യാപനങ്ങളും പോസ്റ്റുകളും നിറഞ്ഞിരിക്കുന്നു.

harthal in kerala today, harthal, is today harthal in kerala എന്നീ അന്വേഷങ്ങളാണ് കാര്യമായി നടക്കുന്നത്. ഫെയ്സ്ബുക്കിലും നിരവധി പേര്‍ അന്വേഷിക്കുന്നത് ഇന്ന് ഹര്‍ത്താല്‍ ഉണ്ടോ എന്നാണ്. വാട്സാപ്പിലാണ് ഏറ്റവും കൂടുതൽ അന്വേഷണം. മിക്ക ഗ്രൂപ്പുകളിലും ഹർത്താലുമായി ബന്ധപ്പെട്ട ദിവസവും എന്തെങ്കിലും പോസ്റ്റുകള്‍ കാണാം.

ഇതിനിടെ ഹർത്താലുകളുടെ വ്യാജ പോസ്റ്റുകളും വ്യാപകമാണ്. പൊതുജനങ്ങളെ വഴിതെറ്റിക്കുന്ന ഹർത്താൽ വാർത്തകളുടെ ഉറവിടങ്ങളും വാട്സാപ്പ് ഗ്രൂപ്പുകളാണ്. ആരെങ്കിലും നാളെ ഹർത്താൽ എന്ന് പോസ്റ്റിട്ടാൽ അതിവേഗമാണ് ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുന്നത്. ഇത്തരം വ്യാജ പോസ്റ്റുകളുടെ സത്യാമറിയാനാണ് മിക്കവരും ഗൂഗിളിൽ സെർച്ച് ചെയ്യുന്നത്. എന്നാൽ അവിടെ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചെന്ന് വരില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA