sections
MORE

കംബോഡിയൻ കൊടും കാട്ടിൽ കണ്ടെത്തിയത് മലേഷ്യൻ വിമാനമോ? അന്വേഷിക്കുന്നു!

mh370
SHARE

കഴിഞ്ഞ നാലര വർഷമായി ലോകം ഒന്നടങ്കം തരിച്ചിൽ നടത്തി പരാജയപ്പെട്ട, കാണാതായ മലേഷ്യൻ വിമാനം ഒരു സംഘം ഗവേഷകർ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്. അവർക്ക് മുന്നിലുള്ള ഗൂഗിൾ മാപ്പും സാറ്റ്‌ലൈറ്റ് ഇമേജുകളും സൂക്ഷ്മമായി നിരീക്ഷിച്ചു എവിടെയെങ്കിലും എംഎച്ച് 370 വിമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. കംബോഡിയയിലെ കൊടും കാട്ടിൽ കാണുന്ന വസ്തു മലേഷ്യൻ വിമാനമാണെന്നാണ് ചില വിദഗ്ധർ ഇപ്പോൾ പറയുന്നത്. കംബോഡിയൻ കാടിന്റെ സാറ്റ്‌ലൈറ്റ് ഇമേജിൽ കണ്ടെത്തിയത് മലേഷ്യൻ വിമാനമാണെന്ന വാദവുമായി സാറ്റ്‌ലാറ്റ് മാപ്പ് നിരീക്ഷകർ ഡാനിയൽ ബോയർ രംഗത്തെത്തി.

സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ നിരീക്ഷിച്ച ബോയർ പറഞ്ഞത് ആയിരം ശതമാനം ഉറപ്പുണ്ട്, അത് മലേഷ്യൻ വിമാനമാണെന്നാണ്. നിരവധി പേർ നേരത്തെയും ഗൂഗിൾ മാപ്പ്, സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് മലേഷ്യൻ വിമാനം കണ്ടെത്താൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ ഒന്നും തെളിയിക്കാൻ സാധിച്ചില്ല.

എന്നാൽ ബോയറിന്റെ പുതിയ കണ്ടെത്തൽ പ്രകാരം വിമാനത്തിന്റെ പിൻഭാഗത്തെ നിറങ്ങൾ വരെ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ വിചിത്ര കണ്ടെത്തൽ നടത്തിയിരിക്കുന്നത് കാടിന്റെ ഏതു ഭാഗത്താണെന്ന് കൃത്യമായി കണ്ടെത്താൻ ബോയറിനും കഴിഞ്ഞിട്ടില്ല. സാറ്റ്‌ലൈറ്റ് ചിത്രത്തിൽ കണ്ട സ്ഥലം അന്വേഷിക്കാൻ വിദഗ്ധ സംഘം തന്നെ സജ്ജമായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് തന്നെ അന്വേഷണം തുടങ്ങി എന്നാണ് അറിയുന്നത്. കൊടും കാടിനുള്ളിലെ ലക്ഷ്യ സ്ഥലം കണ്ടെത്താനായി ഡ്രോൺ വഴി വിഡിയോ എടുക്കുന്നുണ്ട്. ഇതുവഴി സാറ്റ്‌ലൈറ്റ് ചിത്രത്തിൽ കണ്ടെത്തിയത് വിമാനമാനോ എന്ന് മനസ്സിലാക്കാനാകും.

വടക്കെ മലേഷ്യയിലെ തന്നെ ഒരു കൊടും കാട്ടിൽ വിമാനം കണ്ടെത്തിയെന്നാണ് ലിവർപൂളിൽ നിന്നുള്ള ജോൺ ബൻസലി വാദിച്ചിരുന്നത്. അന്നും സാറ്റ്‌ലൈറ്റ് ചിത്രം സഹിതമാണ് ജോൺ തന്റെ വാദവുമായി രംഗത്തെത്തിയിരുന്നത്.

വലിയൊരു വിമാനത്തിന്റെ രൂപമാണ് സാറ്റ്‌ലൈറ്റ് ചിത്രത്തില്‍ കാണുന്നത്. കൊടും കാടിനുള്ളിലാണ് വിമാനം കാണുന്നത്. എന്നാൽ ചിത്രത്തിൽ കാണുന്നത് മലേഷ്യൻ വിമാനമാകാനുള്ള സാധ്യത കുറവാണ്. സാറ്റ്‌ലൈറ്റ് ചിത്രം പകർത്തുന്ന സമയത്ത് പ്രദേശത്തു കൂടെ വിമാനം പറന്നതാകാനാണ് സാധ്യതയെന്നാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ വിലയിരുത്തുന്നവർ പറയുന്നത്.

കംബോഡിയൻ കൊടും കാട്ടിൽ മലേഷ്യൻ വിമാനം കണ്ടെത്തിയ വാദവുമായി രംഗത്തെത്തിയ മറ്റൊരു വ്യക്തി ബ്രിട്ടിഷ് വിഡിയോ നിർമാതാവ് ഇയാൻ വിൽസനാണ്. 2014 മെയിൽ ചിത്രീകരിച്ച സാറ്റ്‌ലൈറ്റ് ചിത്രത്തിലാണ് വിമാനം കണ്ടെത്തിയിരിക്കുന്നത്. 2014 മാർച്ച് 8 നാണ് മലേഷ്യൻ വിമാനം കാണാതാകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA