sections
MORE

ആപ്പിളും ഐഫോണും പിന്നോട്ട്, മേധാവിയുടെ ശമ്പളം 110 കോടി രൂപ!

tim-cook
SHARE

ലോകത്തെ മുൻനിര ടെക് കമ്പനിയായ ആപ്പിളിന്റെ ജനപ്രിയ ഉൽപ്പന്നം ഐഫോൺ വിപണിയിൽ വൻ പ്രതിസന്ധികൾ നേരിടുമ്പോഴും മേധാവിയുടെ ശമ്പളത്തിന്, അല്ലെങ്കിൽ പ്രതിഫലത്തിന് ഒരു കുറവും വന്നിട്ടില്ല. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ആപ്പിൾ സിഇഒ ടിം കുക്കിന്റെ 2018 ലെ പ്രതിഫലം 15.7 ദശലക്ഷം ഡോളറാണ് (ഏകദേശം 110 കോടി രൂപ).

ഇതോടൊപ്പം 12.1 കോടി ഡോളറിന്റെ ഓഹരികളും ടിം കുക്കിന് ലഭിച്ചു. 15.7 ദശലക്ഷം ഡോളറിൽ മൂന്നു ദശലക്ഷം ഡോളറാണ് അടിസ്ഥാന ശമ്പളം. 2018 ൽ കമ്പനിയുടെ വരുമാന നേട്ടത്തിൽ നിന്ന് 12 ദശലക്ഷം ഡോളർ ബോണസായി കിട്ടി. വ്യക്തി സുരക്ഷ, സ്വകാര്യ വിമാനം ഉപയോഗിക്കുന്നതിനുള്ള ചെലവുകൾ ബോണസിൽ ഉൾപ്പെടും. ആപ്പിൾ ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായതും 2018 ലാണ്. ഇതും ടിം കുക്കിന് നേട്ടമായി.

ആപ്പിളിന്റെ ചരിത്രം

സിലിക്കൺവാലിയിലെ കുടുംബത്തിൽ ദത്തുപുത്രനായി വളർന്ന, കോളജ് പഠനം പൂർത്തിയാക്കാനാകാതിരുന്ന, ബുദ്ധമതത്തിൽ ആകൃഷ്‌ടനായ സ്‌റ്റീവ് ജോബ്‌സ് എന്ന ചെറുപ്പക്കാരനാണ് ‘ആപ്പിൾ ടു’ എന്ന ആദ്യത്തെ പഴ്‌സനൽ കംപ്യൂട്ടറിലൂടെ എഴുപതുകളിൽ സാങ്കേതിക വിദ്യാരംഗത്തു വിപ്ലവത്തിനു തുടക്കംകുറിച്ചത്. സുഹൃത്ത് സ്‌റ്റീവ് വൊസ്‌നിയാക്കിനൊപ്പം 1976ൽ ആണ് ആപ്പിൾ കംപ്യൂട്ടറിനു തുടക്കമിട്ടത്.

1984ൽ മക്കിന്റോഷിലൂടെ വീണ്ടും സ്‌റ്റീവ് ജോബ്‌സ് ലോകത്തിന്റെ മനംകവർന്നു. കമ്പനിയിലെ ഉൾപ്പോരിനെ തുടർന്ന് 1985ൽ പുറത്തുപോകേണ്ടി വന്നെങ്കിലും 1997ലെ രണ്ടാം വരവിനുശേഷമാണ് ‘ഐ’പോഡ്‌ ഫോൺപാഡുകളിലൂടെ പുതുചരിത്രമെഴുതിയത്. 2001ൽ ഐപോഡ്, 2007ൽ ഐഫോൺ, 2010ൽ ഐപാഡ്. തൊട്ടതെല്ലാം പൊന്നാക്കിയ സ്‌റ്റീവ് ആശയവിനിമയ, വിവരശേഖരണ, വിനോദ സാധ്യതകൾ അടിമുടി പൊളിച്ചെഴുതി.

ആപ്പിൾ നാൾവഴി

1976: ആപ്പിൾ 1പഴ്‌സനൽ കംപ്യൂട്ടർ കിറ്റ്

1977: ആപ്പിൾ 2

1984: മാകിന്റോഷ്

1989: മാകിന്റോഷ് പോർട്ടബിൾ

1990: മാകിന്റോഷ് എൽസി

1991: പവർബുക്ക്, സിസ്‌റ്റം 7

1997: ആപ്പിൾ സ്‌റ്റോർ

1998: ഐമാക്

1999: ഐബൂക്

2001: ഐപോഡ്

2003: ഐറ്റ്യൂൺസ് സ്‌റ്റോർ

2006: മാക്‌ബുക് പ്രോ

2007: ഐഫോൺ, ആപ്പിൾ ടിവി

2008: ആപ് സ്‌റ്റോർ

2010: ഐപാഡ്

2011: ഐ ക്ലൗഡ്

2012: ആപ്പിൾ ഇയർപോഡ്

2014 ഐ ഫോൺ 6

2015: ആപ്പിൾ വാച്ച്

2016: എയർ‌പോഡ്സ്

2017: ഐ ഫോൺ X

2018: ലക്ഷം കോടി ഡോളർ കമ്പനി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA