sections
MORE

മനോരമ കലണ്ടർ മൊബൈൽ ആപ്; എന്തും ഓർഗനൈസ് ചെയ്യാം

calendar
SHARE

മലയാളി എവിടെയുണ്ടോ തൊട്ടടുത്ത ഭിത്തിയിൽ കാലം അളന്ന് മലയാള മനോരമ കലണ്ടർ ഉണ്ടാകും. എന്നാൽ ഇനി ഭിത്തിയിൽ മാത്രമല്ല മനോരമ കലണ്ടർ സദാ സമയവും നിങ്ങളുടെ കൂടെത്തന്നെയുണ്ടാകും. ദശാബ്ദങ്ങളായി മലയാളിയുടെ ദിനചര്യകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മനോരമ കലണ്ടറിന്റെ മൊബൈൽ ആപ്ലിക്കേഷൻ 2019 എഡിഷൻ പുറത്തിറങ്ങി. പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്ന മനോരമ കലണ്ടർ ആപ്ലിക്കേഷനിൽ പുതുമകൾ ഒട്ടനവധിയുണ്ട്.

മനോരമ കലണ്ടർ മൊബൈൽ ആപ്് 2019: ഡൗൺലോഡ് ചെയ്യാം

ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമ താരങ്ങളുടെ മികവുറ്റ ചിത്രങ്ങൾ മുഖമുദ്രയാകുന്ന കലണ്ടറിന്‍റെ പരസ്യങ്ങളോടു കൂടിയ സൗജന്യ പതിപ്പും പരസ്യങ്ങളില്ലാത്ത പതിപ്പും ലഭ്യമാണ്. ഇന്ത്യയില്‍ 50 രൂപയും മറ്റിടങ്ങളില്‍ 0.99 ഡോളറുമാണ് പരസ്യങ്ങളില്ലാത്ത ആപ്ലിക്കേഷനു നൽകേണ്ടത്. ഒരു മാസം ഒരു താരം എന്നതാണ് പ്രത്യേകത.

വിളിച്ചുണർത്തി പറയും കലണ്ടർ

calendar-1

പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും ആപ് പ്രവർത്തിക്കും. തുറന്നു വരുന്ന ആദ്യ സ്ക്രീനിൽ തന്നെ പ്രധാന തീയതികൾ കാണാനാകും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാം. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് നിങ്ങളെ ഓർമപ്പെടുത്തും. ആവശ്യാനുസരണം വിവിധയിനം കാറ്റഗറികൾ സൃഷ്ടിക്കാനും ആപ്പിൽ സൗകര്യമുണ്ട്. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർമിപ്പിക്കാൻ ഇൻഷുറൻസ് എന്നൊരു കാറ്റഗറി ഉണ്ടാക്കി റിമൈൻഡർ തയാറാക്കാം. ആരെയൊക്കെ ആണോ അന്നേ ദിവസം ഓർമപ്പെടുത്തേണ്ടത് അവരെയെല്ലാം ഈ മൊബൈൽ ആപ്ലിക്കേഷൻ ഓട്ടോമാറ്റിക് ആയി റിമൈൻഡർ ഇമെയിൽ ചെയ്യുന്നു.

സിങ്ക് ചെയ്യാം, പങ്കിടാം

മനോരമ കലണ്ടർ ഇവന്റ്സ് മൊബൈലിലെ കലണ്ടറുമായും ഗൂഗിൾ കലണ്ടറുമായും സിങ്ക് ചെയ്യാനും സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാനും സംവിധാനമുണ്ട്. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സേവ് ചെയ്യാം. ഒരു ഇവന്‍റ് സജ്ജമാക്കുമ്പോൾ വ്യക്തിഗത കോൺടാക്റ്റ് ലിസ്റ്റിൽ നിന്നും ആളുകളെ ചേർക്കാനും തിരിച്ച് പുതിയ കോൺടാക്റ്റുകളെ ചേർക്കാനും കഴിയും. ആഴ്ചകൾ തിരിച്ച് ഒരാഴ്ചയിലെ ഷെഡ്യൂളും പ്രധാനപ്പെട്ട ദിവസങ്ങളും പ്രദർശിപ്പിക്കാനുള്ള സംവിധാനവും കലണ്ടർ ആപ്ലിക്കേഷനിൽ ലഭ്യമാണ്.

രാഹുകാലത്തിനും അലാം; മികച്ച സേർച്ച് ഓപ്ഷൻ

calendar-2

ഓരോ ദിനത്തിലേയും രാഹുകാലം, നമസ്കാരസമയങ്ങൾ, ഉദയാസ്തമയ സമയങ്ങൾ എന്നിവയ്ക്കും അലാം ക്രമീകരിക്കാം. സാധാരണ മനോരമ കലണ്ടറിൽ ഉള്ളതുപോലെ കൊല്ലവർഷം, ഹിജ്റ വർഷം, ശകവർഷം, വിശേഷ ദിവസങ്ങൾ, പ്രധാന ദിവസങ്ങൾ, മുഹൂർത്തം, ഞാറ്റുവേല, ഗ്രഹനില തുടങ്ങിയ എല്ലാ വിവരങ്ങളും ഈ കലണ്ടർ ആപ്പിലും ഉണ്ട്. മൂന്നുതരത്തിലുള്ള സേർച്ച് ഓപ്ഷനുകൾ മനോരമ കലണ്ടർ ആപ്പിൽ ഉണ്ട്. റിമൈൻഡറുകളും നോട്ടുകളും മറ്റും വളരെ എളുപ്പത്തിൽ സേർച്ച് ചെയ്ത് കണ്ടുപിടിക്കാം. പ്രധാന ദിവസങ്ങൾ കണ്ടു പിടിക്കാം. ഒരു നിശ്ചിത തീയതിയിലേക്കു പോകാം.

ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസുമായി സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക. https://www.manoramaonline.com/calendar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA