sections
MORE

വിക്കീമീഡിയയ്ക്ക് ഗൂഗിളിന്റെ 14 കോടി

wikipedia
SHARE

ഗൂഗിളിൽ എന്തു തിരഞ്ഞാലും ആദ്യമെത്തുക വിക്കിപ്പീഡിയ ആയിരിക്കും. ഒരു പരസ്യം പോലും പ്രസിദ്ധീകരിക്കാതെ പ്രവർത്തിക്കുന്ന വിക്കിപ്പീഡിയ പേജുകൾ പ്രചരിപ്പിച്ച് ഗൂഗിളുണ്ടാക്കുന്ന കോടികൾക്കു കണക്കില്ല. അതിൽ ഒരൽപം വിക്കീപ്പീഡിയ ഉപജ്ഞാതാക്കളായ വിക്കിമീഡിയ ഫൗണ്ടേഷനു നൽകാനാണ് ഗൂഗിളിന്റെ തീരുമാനം. 20 ലക്ഷം ഡോളർ (ഏകദേശം 14 കോടി രൂപ) ആണ് വിക്കിമീഡിയ ഫൗണ്ടേഷന് ഗൂഗിൾ ഡോട് ഓർഗ് സംഭാവന ചെയ്യുന്നത്. 

ഇത്തരത്തിലുള്ള സംഭാവനകളാണ് വിക്കിപ്പീഡിയയുടെ പ്രവർത്തനത്തിനു കരുത്തു പകരുന്നത്. ഇതിനു പുറമേ വിക്കിപ്പീഡിയ സേവനം കൂടുതൽ ഭാഷകളിലേക്ക് എത്തിക്കുന്നതിനായുള്ള പ്രോജക്ട് ടൈഗറുമായും ഗൂഗിൾ സഹകരിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA