ADVERTISEMENT

പറക്കുന്നതിനിടെ വിമാനത്തിനു ഇടിമിന്നലേറ്റു. കഴിഞ്ഞ ദിവസം ലോസ് ഏ‍ഞ്ചലസിൽ നിന്നു ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന ജെറ്റ്ബ്ലൂ വിമാനത്തിനാണ് ഇടിമിന്നലേറ്റത്. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.

ഫ്ലൈറ്റ് അവയർ ഡേറ്റ പ്രകാരം വിമാനം ഒരു മണിക്കൂർ സഞ്ചരിച്ച ശേഷമാണ് നിലത്തിലിറക്കിയത്. വിമാനത്തിൽ 153 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടിമിന്നലേല്‍ക്കുന്ന സമയത്ത് വിമാനത്തിൽ 36,000 പൗണ്ട് അളവ് ഇന്ധനമാണ് ഉണ്ടായിരുന്നത്. ഇടിമിന്നലേറ്റതിനാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയതെന്ന് ജെറ്റ്ബ്ലൂ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടിമിന്നലിൽ പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം വിമാനം ടേക്ക് ഓഫ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

വിമാനത്തിനു മിന്നലേറ്റാൽ തകരുമോ?

വിമാനത്തിൽ മിന്നലേറ്റാൽ എന്തു സംഭവിക്കും? അടിയന്തരമായി ലാൻഡു ചെയ്യേണ്ട ആവശ്യമുണ്ടോ? ആധുനിക വിമാനങ്ങളെല്ലാം ഇടിമിന്നലിനെ നേരിടാൻ ശേഷിയുള്ളതാണ്. ഇടിമിന്നലിനെ നേരിടാനുള്ള ഫീച്ചറുകളോടെയാണ് വിമാനം നിർമിച്ചിരിക്കുന്നത്. എന്നാൽ വിമാനത്തിൽ മിന്നലേൽക്കാറുമുണ്ട്. പുറത്തു നിന്നുള്ള വൈദ്യുതിയും ചൂടും അകത്തേക്ക് പ്രവേശിക്കാത്ത രീതിയിലാണ് വിമാനം നിർമിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേകം സംവിധാനമാണ് വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ വിമാനത്തിന്റെ ബോഡിക്ക് കേടുകപാടുകൾ സംഭവിക്കാറുണ്ട്. ഇടിമിന്നലേറ്റ് ബോഡി തകർന്ന നിരവധി സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് പരുക്കേൽക്കാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com