ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോൺ–ഐഡിയ കമ്പനിയെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവ് വൻ വെല്ലുവിളിയായിരിക്കുകയാണ്. ഇരു കമ്പനികളും ലയിച്ചതിനു ശേഷമുള്ള രണ്ടാം പാദത്തിൽ കമ്പനിക്ക് വൻ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. റിലയൻസ് ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ ഇരു കമ്പനികളും ഒന്നിച്ച് ചെലവ് ചുരുക്കൽ നടത്തിവരികയാണ്. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ നഷ്ടം 5000 കോടി രൂപയാണ്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരു ടെലികോം കമ്പനികളും ഒന്നിച്ചത്. ഇതിനു ശേഷം പുറത്തുവന്ന ആദ്യ പാദ റിപ്പോർട്ടിലും ഇരു കമ്പനികൾക്കും നഷ്ടമായിരുന്നു. മൂന്നാം പാദത്തിൽ വോഡഫോൺ–ഐഡിയ കമ്പനികളുടെ വരുമാനം 11,765 കോടി രൂപയാണ്. അതായത് രണ്ടു ശതമാനത്തിന്റെ ഇടിവാണ് കാണിക്കുന്നത്.

വിപണിയിലെ വെല്ലുവിളികൾ നേരിടാൻ 25,000 കോടി രൂപയുടെ നിക്ഷേപം ഇറക്കിയിരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇരുകമ്പനികളുടെ ഒന്നിച്ചതിന്റെ ലക്ഷ്യത്തിലേക്ക് ഉടൻ എത്തുമെന്നാണ് കമ്പനി മേധാവികൾ പറയുന്നത്. അടുത്ത പാദത്തിൽ ഇതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നുമാണ് വോഡഫോൺ–ഐഡിയ സിഇഒ ബലേഷ് ശർമ പറഞ്ഞത്.

കഴിഞ്ഞ പാദത്തിൽ 3.5 കോടി വരിക്കാരാണ് കൊഴിഞ്ഞു പോയത്. ഓരോ മാസവും റീചാർജ് ചെയ്യണമെന്ന ഇരു കമ്പനികളുടെയും കടുംപിടുത്തം കാരണം വരിക്കാർ പോർട്ട് ചെയ്ത് മറ്റു സര്‍വീസുകളിലേക്കും മാറുകയോ അല്ലെങ്കിൽ പുതിയ സേവന ദാതാക്കളെ സ്വീകരിക്കുകയോ ചെയ്യുന്നുണ്ട്. ഓരോ മാസവും 35 രൂപയ്ക്കെങ്കിലും റീചാർജ് ചെയ്തില്ലെങ്കിൽ 28 ദിവസത്തിനു ശേഷം വിളിക്കാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com