ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോയും സ്മാർട് ഫോൺ വിതരണക്കാരായ സാംസങ്ങുമായി ഒന്നിച്ച് വൻ ഓഫർ വിൽപ്പന. സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റുകളായ ഗ്യാലക്സി എം10, എം20 വാങ്ങുന്നവർക്കാണ് ജിയോ വഴി ഇളവ് നൽകുന്നത്. ഫെബ്രുവരി 22നാണ് ഓഫർ വിൽപ്പന. ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ നടക്കുന്ന കച്ചവടത്തിൽ 3,110 രൂപ വരെ ഇളവ് ലഭിക്കും.

സാംസങ് ഡോട്ട് കോം, ജിയോ ഡോട്ട് കോം, മൈജിയോ ആപ്പ് വഴിയാണ് വിൽപ്പന. ജിയോ വരിക്കാർക്കാണ് ഇളവ് നൽകുക. ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് 10 ഡബിൾ ഡേറ്റാ വൗച്ചറുകളും നൽകും. മൈജിയോ ആപ്പ്, ജിയോ ഡോട്ട് കോം എന്നിവടങ്ങിൽ നൽകിയിട്ടുള്ള ബാനറിൽ ക്ലിക്ക് ചെയ്തു വേണം ഹാൻഡ്സെറ്റുകൾ വാങ്ങാൻ.

ഗ്യാലക്സി എം20 (4ജിബി റാം, 64 ജിബി സ്റ്റോറേജ്) യുടെ വില 12,990 രൂപയും 3ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 10,990 രൂപയുമാണ്. ഗ്യാലക്സി എസ്10 ന്റെ 8999 രൂപയും 2ജിബി റാം വേരിയന്റിന്റെ വില 7990 രൂപയുമാണ്. ഹാൻഡ്സെറ്റ് വാങ്ങുന്ന ജിയോ വരിക്കാർക്ക് 3110 രൂപയുടെ ഡബിൾ ഡേറ്റാ വൗച്ചറുകളാണ് ലഭിക്കുന്നത്. 

ഈ ഡേറ്റാ വൗച്ചര്‍ ലഭിക്കണമെങ്കിൽ 198, 299 രൂപയ്ക്ക് റീചാർജ് ചെയ്യേണ്ടതുണ്ട്. ഫെബ്രുവരി അഞ്ചിനും 2020 ജൂൺ 30 നും ഇടയിലുള്ള മാസങ്ങളിൽ 10 ഡേറ്റാ വൗച്ചറുകൾ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com