ADVERTISEMENT

മൂന്നു വയസ്സുകാരൻ മകന്റെ ഐപാഡ് അൺലോക്ക് ചെയ്യാനുള്ള ആവേശം ചെന്നെത്തിച്ചത് നീണ്ട 48 വർഷത്തെ ലോക്കിലാണ്. ഐപാഡ് അൺലോക്ക് ചെയ്യാൻ തുടർച്ചയായി തെറ്റായ പാസ്‌വേർഡ് നല്‍കിയതു കാരണമാണ് ലോക്കായത്.

സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഐപാഡ് വീണ്ടും ഉപയോഗിക്കാം. എന്നാൽ വിലപ്പെട്ട ഡേറ്റകൾ നഷ്ടമാകുമെന്നാണ് അറിയുന്നത്. വാഷിങ്ടണ്ണിലെ മാധ്യമപ്രവർത്തകനാണ് ഇത്തരമൊരു അനുഭവം നേരിട്ടത്.

തുടർച്ചയായി തെറ്റായ പാസ്‌വേർഡ് ഉപയോഗിച്ചതിനാൽ ഐഫോണും ഐപാഡും 25,536,442 മിനിറ്റ് നേരത്തേക്ക് പണിമുടക്കും. ഇക്കാര്യം ആപ്പിളിന്റെ ഡിവൈസുകളെ പരിചയപ്പെടുത്തുന്ന രേഖകളിൽ പറയുന്നുണ്ട്. അതേസമയം ലോക്കായ ഐപാഡുകൾ ഫാക്ടറി റീസെറ്റ് ചെയ്ത് വീണ്ടും ഉപയോഗിക്കാം. എന്നാൽ ഫാക്ടറി റീസെറ്റ് ചെയ്യുന്നതോടെ ഡേറ്റകളെല്ലാം നഷ്ടപ്പെടും. 

ഒന്നു മുതല്‍ അഞ്ചു തവണ വരെ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചാല്‍ ആദ്യ മുന്നറിയിപ്പു കിട്ടും. തുടർന്നും തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചാൽ അടുത്ത അവസരത്തിനായി ഒരു മിനിറ്റ് കാത്തിരിക്കണം. വീണ്ടും തെറ്റിയാൽ (ഏഴാമത്) ഫോണ്‍ 'ഡിസേബിള്‍' ചെയ്യും. തുടർന്ന് അഞ്ചുമിനിറ്റ് കാത്തിരുന്നാൽ എട്ടാം തവണയും ശ്രമിക്കാം. തെറ്റായ പാസ്‌വേർഡ് നൽകുന്നത് തുടർന്നാല്‍ അവസാനം 48 വർഷത്തേക്ക് ലോക്ക് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com