ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഫെയ്സ്ബുക്കിന്റെ മേധാവി മാർക്ക് സക്കർബർഗിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് ഒരു വർഷം ചെലവാക്കുന്നത് 22.6 ദശലക്ഷം ഡോളറാണ് (ഏകദേശം 156.30 കോടി രൂപ). ഇതു മുൻവർഷത്തെ (2017) കണക്കുകൾ നോക്കുമ്പോൾ ഇരട്ടിയാണെന്നാണ് റിപ്പോർട്ട്.

 

വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്​. കേവലം ഒരു ഡോളർ മാത്രം ശമ്പളം വാങ്ങുന്ന സക്കർബർഗിന്റെ സുരക്ഷയ്ക്കാണ് ഇത്രയും വലിയ തുക ചെലവഴിക്കുന്നത്. ഇതെല്ലാം കൂടാതെ സക്കർബർഗിന്റെ സ്വകാര്യ ജെറ്റിനായി 2.6 ദശലക്ഷം ഡോളറും മുടക്കുന്നുണ്ട്​​. ഇതും സുരക്ഷയുടെ ഭാഗമായാണ് ഫെയ്സ്ബുക് കണക്കാക്കുന്നത്.

 

സക്കർബർഗ് കഴിഞ്ഞാൽ ഫെയ്സ്ബുക്കിലെ ഏറ്റവും സ്ഥാനമുള്ള ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഷെറി സാൻഡ്ബർഗ് കഴിഞ്ഞ വര്‍ഷം വാങ്ങിയത് 23.7 ദശലക്ഷം ഡോളറാണ്​. 2017 ൽ 25.2 ദശലക്ഷം ഡോളറായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com