ADVERTISEMENT

ഓസ്കറിൽ നിർണായശക്തിയായി കരുത്തുകാട്ടിയ നെറ്റ്ഫ്ലിക്സ് മുഖ്യധാരാ ചലച്ചിത്രവ്യവസായത്തിന്റെ മുഖ്യശത്രുവായി ചിത്രീകരിക്കപ്പെട്ടു തുടങ്ങിയിട്ട് കാലം കുറച്ചായി. കാൻ ഫെസ്റ്റിവലിൽ നെറ്റ്‍ഫ്ലിക്സ് സിനിമകൾ സ്ഥാനം പിടിച്ചു തുടങ്ങിയപ്പോൾ കാനിലെ നിയമം പരിഷ്കരിച്ച് നെറ്റ്‍ഫ്ലിക്സിനെയും സമാനമായ സേവനങ്ങളെയും പുറത്താക്കാൻ നടന്നതുപോലുള്ള ശ്രമങ്ങളുമായി ഇപ്പോൾ എത്തിയിരിക്കുന്നത് അക്കാദമിയാണ്. അടുത്ത ഓസ്കറിലെങ്കിലും നെറ്റ്ഫ്ലിക്സ് സിനിമകൾക്ക് നോമിനേഷനുകൾ ലഭിക്കാതിരിക്കുന്നതിനുള്ള നിയമപരിഷ്കാരങ്ങൾ കൊണ്ടുവരാനാണ് അക്കാദമിയുടെ ശ്രമം. 

 

ഈ സാഹചര്യത്തിലാണ് ഓൺഡിമാൻഡ് സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സ് ഹോളിവുഡ് തിയറ്റർ വിലയ്ക്കുവാങ്ങാനുള്ള നീക്കങ്ങൾ നടത്തുന്നത്. 1922ൽ സ്ഥാപിക്കപ്പെട്ട ലൊസാഞ്ചൽസിലെ ഐതിഹാസികമായ ഈജിപ്ഷ്യൻ തിയറ്ററിനാണ് നെറ്റ്ഫ്ലിക്സ് വിലപറഞ്ഞിരിക്കുന്നത്. സിനിമാ പ്രദർശനം നടത്തി വരുമാനമുണ്ടാക്കുകയല്ല നെറ്റ്ഫ്ലിക്സിന്റെ ലക്ഷ്യം. 

 

തിയറ്ററുകളിൽ പ്രദർശിപ്പിക്കാത്ത സിനിമകൾ അവാർഡുകൾക്കു പരിഗണിക്കേണ്ടതില്ല എന്ന പുതിയ ചട്ടത്തെ മറികടക്കാനും നെറ്റ്ഫ്ലിക്സ് ഒറിജിനൽ സിനിമകളുടെ പ്രീമിയർ ഷോ നടത്താനുമായിരിക്കും ഈജിപ്ഷ്യൻ തിയറ്റർ ഉപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com