ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ചർച്ച ചെയ്യുന്നത്. നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 65 ശതമാനമാണ് ഉയർന്നത്. കൂടുതൽ വരിക്കാരെ ചേർക്കാനും ഡേറ്റ വിൽക്കാനും ജിയോയ്ക്ക് സാധിച്ചു. തുടർച്ചയായ ആറാം പാദത്തിലാണ് ജിയോ ഈ നേട്ടം കൈവരിക്കുന്നത്.

 

നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 840 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 510 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 56 ശതമാനം ഉയർന്ന് 11,106 കോടി രൂപയിലെത്തിയത് തന്നെയാണ് വലിയ നേട്ടം. 

 

കഴിഞ്ഞ പാദത്തിൽ മാത്രം കമ്പനി സ്വന്തമാക്കിയത് 2.6 കോടി പുതിയ വരിക്കാരെയാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 30.6 കോടിയായി. ജിയോയ്ക്ക് മുന്നിലുള്ള വോഡഫോൺ–ഐഡിയ വരിക്കാരുടെ എണ്ണം 40.9 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള ഭാർതി എയർടെല്ലിന് 34 കോടി വരിക്കാരുമുണ്ട്.

 

ജിയോ വരിക്കാരിൽ നിന്നുള്ള ആളോഹരി വരുമാനം 126.2 രൂപയാണ്. ഒരു മാസത്തെ ഡേറ്റാ ട്രാഫിക് 9.56 ബില്ല്യൻ ജിബിയാണ്. ഓരോ വരിക്കാരനും പ്രതിമാസം 10.9 ജിബി ഡേറ്റ ഉപയോഗിക്കുന്നു.‌ വരിക്കാരുടെ ഒരു മാസത്തെ ശരാശരി വോയിസ് കോൾ 823 മിനിറ്റുകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com