ADVERTISEMENT

സേർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ നിർമിത ബുദ്ധി പ്രോഗ്രാമായ ‘ഡീപ് മൈൻഡ്’ കണക്ക് പരീക്ഷയിൽ പരാജയപ്പെട്ടു. ബ്രിട്ടനിൽ 16 വയസ്സുളള കുട്ടികൾക്കായി നടത്തുന്ന കണക്ക് പരീക്ഷയിലാണ് ഗൂഗിൾ എഐ തോറ്റത്. പരീക്ഷയെ നേരിടാൻ വേണ്ട മുന്നൊരുക്കങ്ങൾ അധികൃതർ നൽകിയിരുന്നെങ്കിലും എഐ കീഴടങ്ങുകയായിരുന്നു.

 

40 ചോദ്യങ്ങളുള്ള പരീക്ഷയിൽ 14 ഉത്തരങ്ങൾ മാത്രമാണ് ശരിയാക്കിയത്. നിർമിത ബുദ്ധിയിൽ വൻ മുന്നേറ്റം നടക്കുന്ന ഈ സമയത്ത് തന്നെ ഗൂഗിളിന്റെ എഐയ്ക്ക് എന്താണ് സംഭവിച്ചതെന്നാണ് വിദഗ്ധർ ചോദിക്കുന്നത്. മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും എഐ ഉപയോഗിച്ച് ചെയ്യിപ്പിക്കാനാകുമെന്നാണ് വാദം.

 

പരീക്ഷയെ നേരിടാൻ ഡീപ് മൈൻഡിനു വേണ്ട അൽഗോരിതം തയാറാക്കി നൽകിയിരുന്നു. എന്നാൽ ചോദ്യങ്ങളിലെ ചില ചിഹ്നങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ മനസ്സിലാക്കാൻ പോലും ഡീപ് മൈൻഡിനു സാധിച്ചില്ല. ചില കണക്കുകൾ യന്ത്രങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്നും അതു മനസ്സിലാക്കി ചെയ്യാൻ മനുഷ്യർക്ക് മാത്രമേ സാധിക്കൂ. നൈസർഗികമായി ചെയ്യേണ്ട ജോലികൾ യന്ത്രങ്ങൾക്ക് ചെയ്യാൻ സാധിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com