ADVERTISEMENT

പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചു യാത്ര ചെയ്യേണ്ടവര്‍ക്ക് തത്സമയ വിവരങ്ങള്‍ നല്‍കാന്‍ സജ്ജമായി അവതരിക്കുകയാണ് ഗൂഗിൾ മാപ്സ്. പുതിയ മൂന്നു ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് നടത്തുകയാണ് ഗൂഗിള്‍ മാപ്‌സ്. യാത്രയില്‍ ബസും, ട്രെയിനും, ഓട്ടോറിക്ഷകളും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായി തീരാന്‍ സാധ്യതയുള്ളതാണ് പുതിയ ഫീച്ചറുകള്‍. ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്ന നഗരങ്ങളില്‍, ഗൂഗിള്‍ മാപ്‌സില്‍ നോക്കിയാല്‍ ആ സമയത്തെ ട്രാഫിക് കണക്കിലെടുത്ത് യാത്ര ബസില്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തെത്താന്‍ എടുക്കുന്ന സമയം കാണിക്കും. ട്രെയിനുകള്‍ ഇപ്പോള്‍ എവിടെ ഓടിയെത്തിയിരിക്കുന്നുവെന്നും കാണിക്കും. ഇതു കൂടാതെ നിങ്ങള്‍ക്ക് ട്രെയിനിലോ ബസിലോ യാത്ര ചെയ്ത ശേഷം ഓട്ടോ പിടിച്ചാണ് ലക്ഷ്യത്തിലെത്തേണ്ടതെങ്കില്‍ രണ്ടു വാഹനങ്ങളെയും ഒരുമിപ്പിച്ചും പ്ലാന്‍ ചെയ്യാം.

 

ഗൂഗിളിന്റെ ലൈവ് ട്രാഫിക് ഡേറ്റയും പബ്ലിക് ബസ് സര്‍വീസുകളുടെ യാത്രാ വിവരങ്ങളും യോജിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ബസുകള്‍ എന്തുമാത്രം വൈകിയാണ് ഓടുന്നത്, അതു കടന്നു വരുന്ന വഴിയിലെ ട്രാഫിക് എങ്ങനെയാണ് എന്നൊക്കെയുള്ള വിവരം പരിശോധിച്ച ശേഷമായിരിക്കും എടുക്കുന്ന സമയം ഗൂഗിൾ മാപ് പ്രദര്‍ശിപ്പിക്കുക. ഇതിലൂടെ യാത്രക്കാരനു തനിക്ക് വേറെ ഏതെങ്കിലും വഴിയിലൂടെ യാത്ര ചെയ്തു കൂടുതല്‍ നേരത്തെ ലക്ഷ്യത്തിലെത്താനാകുമോ എന്നൊക്കെ തീരുമാനിക്കാം.

 

ഇതു കൂടാതെ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ബസ് ഓടി എത്താനെടുക്കുന്ന സമയം അറിയാന്‍ താന്‍ യാത്ര തുടങ്ങുന്ന, ഇറങ്ങേണ്ട സ്ഥലവും രേഖപ്പെടുത്തിയ ശേഷം ട്രാന്‍സിറ്റ് ടാബില്‍ ക്ലിക് ചെയ്യുക. സമയത്തിനോടുന്ന ബസുകളെല്ലാം മാപ്പില്‍ പച്ച നിറത്തില്‍ കാണിക്കും. വൈകിയോടുന്ന വണ്ടികള്‍ ചുവപ്പു നിറത്തിലും പ്രദര്‍ശിപ്പിക്കും. ഈ ഫീച്ചര്‍ പല ഇന്ത്യന്‍ നഗരങ്ങളിലേക്കും എത്തിയേക്കമാമെങ്കിലും തുടക്കത്തില്‍ പത്തു പട്ടണങ്ങളില്‍ മാത്രമാണ് ഉണ്ടായിരിക്കുക. ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പുനെ, ലഖ്നൗ, ചെന്നൈ, മൈസൂര്‍, കോയമ്പത്തൂര്‍, സൂററ്റ് എന്നിവയാണ് നഗരങ്ങളുടെ പട്ടികയില്‍.

 

തത്സമയ ട്രെയിന്‍ വിവരങ്ങളും ഗൂഗിള്‍ മാപില്‍ ലഭ്യമാക്കും. ബസിന്റെ കാര്യത്തില്‍ ചെയ്തതു പോലെ താന്‍ യാത്ര തുടങ്ങാന്‍ പോകുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ സമയത്തിനോടുന്നതും വൈകിയോടുന്നതുമായ ട്രെയിനുകളെ തത്സമയം കാണിച്ചു തരും. ട്രെയ്‌നില്‍ അല്ലെങ്കില്‍ ബസില്‍ യാത്ര ചെയ്ത ശേഷം ഓട്ടോ പിടിക്കേണ്ട കാര്യമുണ്ടെങ്കില്‍ മാപ്പിലെ ദിശാ വിവരങ്ങള്‍ (dirctions support) നല്‍കും. ഈ ഫീച്ചര്‍ തുടക്കത്തില്‍ ഡൽഹിയിലും ബെംഗളൂരും മാത്രമാകും ഉണ്ടാകുക.

 

ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ മാപ്‌സ് ടാബ് ഉപയോഗിക്കുമ്പോഴാണ് പുതിയ ഫീച്ചറുകള്‍ ലഭ്യമാകുക. യാത്രയ്ക്ക് എത്ര സമയം എടുക്കും, ഏതു സ്റ്റേഷനില്‍ ഇറങ്ങി ഓട്ടോ പിടിക്കുന്നതാണ് വേഗത്തില്‍ സ്ഥലത്തെത്താന്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകുക. ഓട്ടോക്കാരന്റെ മീറ്ററില്‍ കാണിച്ചേക്കാവുന്ന വിവരങ്ങളും ലഭ്യമാക്കിയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com