ADVERTISEMENT

സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന യോഗത്തിനിടെ പോൺ വിഡിയോ പ്രദർശനം. രാജസ്ഥാനിലാണ് സംഭവം. ജയ്പൂരിലെ സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ നടന്ന ഔദ്യോഗിക യോഗത്തിനിടെ 30 സെക്കൻഡ് നേരത്തേക്ക് പോൺ വിഡിയോ പ്രദർശനം നടന്നത്. കഴിഞ്ഞയാഴ്ച ആദ്യം ഭക്ഷ്യ സെക്രട്ടറി മുഗ്‍ധ സിങ് വിളിച്ചു ചേർത്ത യോഗത്തിനിടെയാണ് സംഭവം. വിഡിയോ കോൺഫറൻസ് പാതി പിന്നിട്ട ശേഷമാണ് പെട്ടെന്ന് സ്ക്രീനിൽ പോൺ വിഡിയോ പ്രദർശനം ആരംഭിച്ചതെന്നും ഇതുസംബന്ധിച്ചു അന്വേഷിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉടൻ തന്നെ ഡയറക്ടർക്ക് നിർദേശം നൽകിയതായും മുഗ്‍ധ സിങ് പറഞ്ഞു. 

 

വകുപ്പുതല ഉദ്യോഗസ്ഥരും നാഷണൽ ഇൻഫർമേഷൻ സെൻറർ പ്രതിനിധികളും ഉൾപ്പെടെ പത്തിലധികം പേരാണ് ഈ സമയം മുറിയിലുണ്ടായിരുന്നത്. സംസ്ഥാനത്തെ 33 ജില്ലകളിൽ നിന്നുള്ള സപ്ലൈ ഓഫീസർമാരും വിഡിയോ കോൺഫറൻസിങ് വഴി യോഗത്തിൽ പങ്കാളികളായിരുന്നു. വിവിധ സർക്കാർ പദ്ധിതകൾ സംബന്ധിച്ച് അവലോകനത്തിനായാണ് യോഗം ചേർന്നത്. 

 

യോഗം പുരോഗമിക്കുന്നതിനടെ വിഡിയോ കോളുമായി ബന്ധപ്പെട്ടുത്തിയിരുന്ന ലാപ്ടോപ്പുകളിലൊന്നിൽ നിന്നാണ് പോൺ വിഡിയോ പ്രദർശനം ആരംഭിച്ചത്. ഐടി ഉദ്യോഗസ്ഥർ ഓടിയെത്തി വിഡിയോ പ്രദർശനം നിർത്തിവച്ചു.  യോഗത്തിനായി ചില സ്വകാര്യ വ്യക്തികളിൽ നിന്നും ലാപ്ടോപ്പുകൾ വാടകക്ക് എടുത്തിരുന്നുവെന്ന പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ വാടകയ്ക്കെടുത്ത ലാപ്ടോപ്പുകളിൽ ഒന്നിലുണ്ടായിരുന്ന വിഡിയോ അബദ്ധത്തിൽ പ്രദർശനം ആരംഭിച്ചിരിക്കാനാണ് സാധ്യതയെന്നാണ് അനുമാനം. 

 

പോണ്‍ വിഡിയോകൾ വ്യാപകമാകുന്നതു കണക്കിലെടുത്ത് തടയിടാനായി ആയിരത്തിലേറെ വെബ്സൈറ്റുകൾ അടുത്തിടെ കേന്ദ്ര ടെലികോം മന്ത്രാലയം ബ്ലോക്ക് ചെയ്തിരുന്നു. പോണിനെതിരെ പ്രഖ്യാപിത യുദ്ധം നടക്കുന്ന സമയത്താണ് സർക്കാർ പരിപാടിക്കിടെ തന്നെ പോൺ വിഡിയോ പ്രദർശനം ചെറിയ സമയത്തേക്കാണെങ്കിലും നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com