ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ തുടങ്ങിയത് മൂന്നു വർഷം മുൻപാണ്. എന്നാൽ 2019 മാർച്ച് അവസാനത്തിലെ കണക്കുകൾ പ്രകാരം ജിയോ എല്ലാ റെക്കോർഡുകളും കീഴടക്കി കുതിക്കുകയാണ്. വിപണി വരുമാന വിഹിതത്തിൽ ജിയോ രണ്ടാം സ്ഥാനത്തെത്തി. ഭാർതി എയർടെല്ലിനെ കീഴടക്കിയാണ് ജിയോ രണ്ടാം സ്ഥാനത്തെത്തിയത്.

 

ഇത് ആദ്യമായാണ് ഒരു കമ്പനി ഇത്രയും കുറഞ്ഞ കാലത്തിനിടെ വൻ നേട്ടം കൈവരിക്കുന്നത്. എയർടെല്ലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ജിയോയുടെ വിപണി വരുമാന വിഹിതം 31.1 ശതമാനമാണ്. ടെലികോം അതോറിറ്റി ഓഫ്‍ ഇന്ത്യയുടെ സാമ്പത്തിക ഡേറ്റ റിപ്പോർട്ടിലാണ് ജിയോ രണ്ടാം സ്ഥാനത്തെത്തിയത്.

 

വിപണി വരുമാന വിഹിതത്തില്‍ ഒന്നാം സ്ഥാനത്ത് ഐഡിയ–വോഡഫോൺ കമ്പനിയാണ്. ഐഡിയ – വോഡഫോണിന്റെ വിപണി വരുമാന വിഹിതം 32.2 ശതമാനമാണ്. എന്നാൽ മൂന്നാം സ്ഥാനത്തുള്ള എയർടെല്ലിന്റെ വിഹിതം 27.3 ശതമാനം മാത്രമാണ്. അതേസമയം, ഈ സാമ്പത്തിക വർഷം അവസാനിക്കും മുൻപെ ജിയോ വോഡഫോൺ–ഐഡിയയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്. ഐഡിയയും വോഡഫോണും ഒന്നിച്ചതോടെയാണ് വിപണി വിഹിതം ഉയർത്തി ഒന്നാം സ്ഥാനത്തെത്തിയത്.

 

ജിയോയുടെ ക്രമീകൃത മൊത്ത വരുമാനം (എജിആര്‍) നാലു ശതമാനം ഉയർന്ന് 9,986 കോടി രൂപയായി. എന്നാൽ വോഡഫോൺ ഐഡിയ എജിആർ 0.3 ശതമാനം കുറഞ്ഞ് 10,149 കോടി രൂപയായി. അതേസമയം മൊത്തം ടെലികോം കമ്പനികളുടെ എജിആർ 1 ശതമാനം ഇടിഞ്ഞ് 31,518.2 കോടി രൂപയിലുമെത്തി.

 

രാജ്യത്തെ 15 സർക്കിളുകളിൽ റിലയൻസ് ജിയോയാണ് മുന്‍പിലുള്ളത്. 21 സര്‍ക്കിളുകളില്‍ ജിയോ ഇപ്പോഴും കുതിപ്പിലുമാണ്. അതേസമയം, വോഡഫോണ്‍-ഐഡിയ ലയനം വരുമാന ഉയർത്തുന്നതിൽ ഇരുകമ്പനികളും വിജയിച്ചെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com