ADVERTISEMENT

അമേരിക്കയുടെ വിലക്കു നേരിടുന്ന ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനു ഗൂഗിളിന്റെ ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധികം വേഗമുണ്ടെന്ന് റിപ്പോർട്ട്. ആൻഡ്രോയിഡ് വിലക്ക് നേരിടുന്ന വാവെയ് പുതിയ ഒഎസിലുള്ള ഫോണുകൾ ഇറക്കുമെന്നാണ് അറിയുന്നത്.

 

ഹോങ്മെങ് ഒഎസിനു ആൻഡ്രോയിഡിനേക്കാൾ വേഗമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് മറ്റു സ്മാർട് ഫോൺ നിർമാണ കമ്പനികളുടെ റിപ്പോർട്ടിലാണ്. ഒപ്പോ, വിവോ, ടെന്‍സെന്റ് കമ്പനികൾ വാവെയുടെ ഒഎസ് പരീക്ഷിച്ചുവെന്നാണ് അറിയുന്നത്. പുതിയ ഒഎസിലുള്ള ഹാൻഡ്സെറ്റുകൾ ചൈനയിലാണ് ആദ്യം അവതരിപ്പിക്കുക.

 

ഒക്ടോബറിൽ പത്ത് ലക്ഷം പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുമെന്നാണ് വാവെയ് അധികൃതർ അറിയിച്ചത്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പൂർത്തിയാക്കിയതിനു ശേഷമായിരിക്കും വിദേശ വിപണികളിൽ അവതരിപ്പിക്കുക. വാവെയ് മെയ്റ്റ് 30 പുതിയ ഒഎസിലാകും അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. പദ്ധതി വിജയിച്ചാൽ മറ്റു സ്മാർട് ഫോൺ കമ്പനികളും വാവെയ് ഒഎസ് പരീക്ഷിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com